UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്ന് ഐഎസ്ഐ അലങ്കോലപ്പെടുത്തി

അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്നും വിളിച്ചാണ് ഇഫ്താര്‍ വിരുന്നിനെത്താനിരുന്ന അതിഥികളെ ഭീഷണിപ്പെടുത്തിത്.

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് പാക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നാണ് പാകിസ്ഥാന്‌ രഹസ്യന്വേഷണ വിഭാഗം തടഞ്ഞെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വ്യക്തമാക്കി. പങ്കെടുക്കാനെത്തിയ അതിഥികളെ പാക്കിസ്ഥാനി രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായും അധികൃതർ പറയുന്നു.

അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്നും വിളിച്ചാണ് ഇഫ്താര്‍ വിരുന്നിനെത്താനിരുന്ന അതിഥികളെ ഭീഷണിപ്പെടുത്തിത്.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതിഥികളെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചിലരെ ഹോട്ടലിന് മുന്നില്‍ തടഞ്ഞ് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പാകിസ്താന്‍ രഹസ്യന്വേഷണ ഏജന്‍സി ഐഎസ്ഐ നേരിട്ടാണ് ചടങ്ങ് അലങ്കോലമാക്കിയത് എന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷൻ വ്യക്തമാക്കുന്നു.

അതിനിടെ, ചടങ്ങിന് മുൻപ് തന്നെ ഹോട്ടലിന്‍റെ ഗേറ്റുകള്‍ പൂട്ടുകയും അതിഥികളോട് ഇഫ്താര്‍ വിരുന്ന് കഴിഞ്ഞെന്ന് ഇവര്‍ കള്ളം പറഞ്ഞതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഥികൾക്ക് നേരിട്ട അപമാനമത്തിന് ക്ഷമ ചോദിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അജയ് ബിസാരിയ ചടങ്ങ് തടസപ്പെടുത്തിയ സംഭവം ഗൗരവകരമായി കാണുന്നെന്നും അറിയിച്ചു.

അതേസമയം, സംഭവം നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വ്യത്തങ്ങളുടെ നിലപാട്. വിഷയം ഗൗരവമായാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം നൽകുമെന്നും ഇന്ത്യന്‍ വിദേശകാര്യ വ്യത്തങ്ങൾ പറയുന്നു. സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍