UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമാസം 1,16,316 രൂപ: ഗുജറാത്ത് എംഎല്‍എമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന; ഉത്തരവിന് മുന്‍കാല പ്രാബല്യം

എംഎല്‍എമാര്‍ക്ക് ദിവസ ബത്ത ഇനത്തില്‍ അനുവദിച്ചിരുന്ന 200 രൂപ 1,000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് നിയമസഭ സാമിജികരുടെ വേതനത്തില്‍ വന്‍ വര്‍ധന വരുത്താനുള്ള ബില്ലിന് സഭയുടെ അംഗീകാരം. ശമ്പള ഇനത്തില്‍ 45,000 രൂപയിലധികം വര്‍ധനവിനാണ് സഭ അംഗീകാരം നല്‍കിയതെന്നും ഇന്ത്യ ടുഡേ റിപോര്‍ട്ട് പറയുന്നു. ഇതോടെ നിലവില്‍ 70,727 രൂപയുള്ള സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം 1,16,316 ആയി ഉയരും.

കണക്കുകള്‍ പ്രകാരം 45,589 രൂപയാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചിട്ടുള്ളത്. എംഎല്‍എമാര്‍ക്ക്  ദിവസ ബത്ത ഇനത്തില്‍ അനുവദിച്ചിരുന്ന 200 രൂപ 1,000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അംഗങ്ങളുടെ വേതനത്തില്‍ വര്‍ധനവ് വരുത്താനാണ് ഇപ്പോഴത്തെ തീരുമാനം. 182 അംഗങ്ങളുള്ള നിയമസഭയില്‍ 99 സീറ്റുകളാണ് ബിജെപിക്കുള്ളത്. കേവല ഭുരിപക്ഷത്തിനേക്കാള്‍ ഏഴുസീറ്റുകള്‍ മാത്രം അധികം നേടിയാണ് വിജയ് രൂപാണി സംസ്ഥാനത്തെ മുഖ്യമന്ത്രിയായത്. 77 സീറ്റുകളാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍