UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബിജെപി എംപിയുടെ നില ഗുരുതരമായി തുടരുന്നു

ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന ഗുജറാത്തില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഉള്‍പ്പെടെയുള്ള നാല്‍ക്കാലികളുടെ എണ്ണം വളരെയധികമാണ്.

തെരുവ് പശുവിന്റെ ആക്രണത്തില്‍ പരിക്കേറ്റ ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള എംപി എംപി ലീലാധര്‍ വഗേലയുടെ നില ഗുരുതരമായി തുടരുന്നു. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ 83 കാരനായ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21 ല്‍ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു.

ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന ഗുജറാത്തില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഉള്‍പ്പെടെയുള്ള നാല്‍ക്കാലികളുടെ എണ്ണം വളരെയധികമാണ്. ഇത്തരം തെരുവ് പശുക്കളുടെ ആക്രമണങ്ങളും ഇവിടെ പതിവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍