UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുടെ സന്ദശനം; വെടി പൊട്ടിച്ചത് മനപ്പൂർവമെന്ന് പോലീസ് വിശദീകരണം

വിഷത്തിൽ യാതൊരു തരത്തലുമുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കുന്നു.

തിരുവന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത് പരിപാടിയിൽ പൊലീസുകാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. തോക്ക് ശരിയായി പ്രവർത്തിക്കാതിരുന്നതിനാൽ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളയുകയായിരുന്നുവെന്നാണ് വിശദീകരണം. പൊലീസുകാരന്റെ പിസ്റ്റര്‍ കാഞ്ചിവലിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്നം ഇത് മറ്റാനായിരുന്നു നടപടി. തറയിലേക്കാണ് വെടിവച്ചതെന്നും ദക്ഷിണ മേഖല എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വെടിവച്ചത്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന് സമീപത്ത് വച്ച് തറയിലേക്ക് നിറയൊഴിക്കുകയാണ് ചെയതത്. ഇതിന് ശേഷം പൊലീസുകാരന് പകരം മറ്റൊരു തോക്ക് നല്‍കി. സംഭവത്തിന് പിറകെ ഉദ്യോഗസ്ഥനെ അവിടെ നിന്ന് മാറ്റിയെന്ന റിപ്പോർട്ടുകൾ‌ ശരിയല്ല. ഡ്യൂട്ടി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങിയത്. വിഷത്തിൽ യാതൊരു തരത്തലുമുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കുന്നു.

ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വേദിയിലേക്ക് എത്തുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം. എന്നാൽ സംഭവം സുരക്ഷാ വീഴ്ച ആണെന്ന് ബിജെപി കുറ്റപ്പെടുത്തിയതിന് പിറകെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രതിരണം.

സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം നടത്താത്തത് വിഷയം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുമായിരുന്നു ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍