UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ടയിൽ ഒമ്പതുകാരി മരിച്ചത് എച്ച്1എന്‍1 മൂലം, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പത്തനംതിട്ടയിയിൽ കഴിഞ്ഞ ദിവസം മരിച്ച 9 വയസ്സുകാരിയുടെ മരണം എച്ച്1 എൻ1 മുലമാണെന്ന് റിപ്പോർട്ട്. ജില്ലയിലെ മല്ലപ്പള്ളിയിലാണ് 9 വയസ്സുകാരി മരിച്ചത്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭീതി പടർത്തന്നതാണ് വീണ്ടും റിപ്പോർട്ട് ചെയ്ത പനിമരണം. പത്തനംതിട്ടയിലെ ആദ്യ എച്ച്1 എൻ1 മരണമാണ് മല്ലപ്പള്ളിലേതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ണ് ചികിത്സ തേടിയതായിരുന്നു ഒമ്പതുകാരി. തുടർന്ന് മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോദനയിലാണ് മരണകാരണം എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചത്. പത്തനംതിട്ടയ്ക്ക് പുറമെ മറ്റ് ജില്ലകളില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, ചാലക്കുടി നഗരസഭ പ്രദേശത്തും കഴിഞ്ഞ ദിവസം യുവാവിന് എച്ച് 1 എൻ 1 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച പനിയെ തുടർന്നു താലൂക്ക് ആശുപത്രിയിലും പിന്നീട് സെന്റ് ജയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രോഗത്തിന്റെ തീവ്രതയേറിയതോടെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ജില്ലയുടെ തീരദേശ മേഖലയും എച്ച്1 എൻ1 പനി ഭീതിയിലാണ്. കഴിഞ്ഞയാഴ്ച മതിലകത്ത് പനിബാധിച്ച് മരിച്ച യുവാവ് എച്ച്1എൻ1 ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിഖിൽ കുമാരസ്വാമിക്കെതിരെ വാർത്ത: മാധ്യമ പ്രവർത്തകനെതിരെ കേസ്, ‘കർണാടകയിൽ അടിയന്തരാവസ്ഥ’യെന്ന് ഹാഷ്ടാഗ് പ്രതിഷേധം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍