UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ എച്ച് 1 എൻ1; 72 കുട്ടികളിൽ‌ നിരീക്ഷണത്തിൽ

മണിപ്പാൽ ആശുപത്രിയിൽ‌ പരിശോധന നടത്തിയ സാംപിളുകളിൽ അഞ്ച് എണ്ണം എച്ച്1എൻ1 പോസിറ്റീവ് ആയി കണ്ടെത്തി.

കാസറഗോഡ് പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് എച്ച്1എൻ1 ബാധയുടെ ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ 72 കുട്ടികളിൽ‌ അഞ്ച് പേർക്ക് പനി സ്ഥിരീകരിച്ചു. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതേസമയം, ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ അസൗകര്യമുള്ളതിനാൽ സ്കൂളിൽത്തന്നെ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

മണിപ്പാൽ ആശുപത്രിയിൽ‌ പരിശോധന നടത്തിയ സാംപിളുകളിൽ അഞ്ച് എണ്ണം എച്ച്1എൻ1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങൾ കണ്ട 67 കുട്ടികളെ പ്രത്യേകം നിരീക്ഷിച്ച് ചികിൽസ ലഭ്യമാക്കുന്നതിനുള്ള നടപടിൾ ആരംഭിച്ചത്. ചികിൽസ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്കൂളിലെത്തിച്ചു. 37 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.

ജവഹർ നവോദയ വിദ്യാലയത്തിൽ നിലവിൽ 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിലെ 520 പേരും ക്യാംപസിൽത്തന്നെയാണ് താമസിക്കുന്നത്. കുട്ടികള്‍ക്ക് പുറമെ ഉദ്യോഗസ്ഥരും കുടുംബങ്ങളുമായി 200 പേർ ഉണ്ട്. അതേമയം, എച്ച്1എൻ1 ബാധയുടെ ഉറവിടം കണ്ടെത്താവാനത്തതും ആളുൾ കൂടുതൽ ഉള്ളതിനാലും കൂടുതൽ പേരിലേക്ക് പനി പടരാതിരിക്കാൻ കർശനമായ ജാഗ്രതയിലാണ് നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍