UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗ ലൈംഗികത; വിധിയില്‍ പരാമര്‍ശമായി ഹാദിയ കേസും

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്രമാണന്ന് വ്യക്തമാക്കുന്ന ഭാഗത്താണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ മാര്‍ച്ച് 8 ന് പുറപ്പെടവിച്ച് ഹാദിയ കേസിനെ കൂട്ടുപിടിക്കുന്നത്.

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ ചരിത്ര പ്രധാനമായ വിധിയില്‍ കേരളത്തില്‍ നിന്നുള്ള വിവാദമായ ഹാദിയ കേസിനെ കുറിച്ചും പരാമര്‍ശം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്രമാണന്ന് വ്യക്തമാക്കുന്ന ഭാഗത്താണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ മാര്‍ച്ച് 8-ന് പുറപ്പെടവിച്ച് ഹാദിയ കേസിനെ കൂട്ടുപിടിക്കുന്നത്.

ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവാണ് ഇത്തവണയും പരാമര്‍ശിക്കപ്പെട്ടത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ലെന്നും, ഒരാളുടെ ജീവിത പങ്കാളി തിരഞ്ഞെടുക്കുന്നത് വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനുള്ള അവകാശം മൌലികാവകാശമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഹാദിയയുടെ അച്ഛന്‍ അശോകന്‍  നല്‍കിയ ഹരജിയും കോടതി തള്ളിയിരുന്നു.

ഭൂരിപക്ഷ വാദവും ജനപ്രിയ സദാചാരവും ഭരണാഘടനാവകാശത്തെ ഭരിക്കുന്നതാവരുതെന്നും. മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും എല്‍ ജി ബി ടി സമൂഹത്തിനുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗരതിയിലുള്ള മുന്‍ധാരണകളെ തകര്‍ക്കുകയും ഉല്‍ക്കൊള്ളലിനെ സ്വീകരിക്കുകയും, തുല്യ നീതി ഉറപ്പുവരുത്തുകയും ചെയ്യണം. സ്വത്വത്തെ അംഗീകരിക്കുക എന്നത് അസ്തിത്വത്തിന്റെ സത്തയാണ്, ലൈംഗിക താത്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്, ശരീരത്തിന്റെ സ്വാതന്ത്ര്യം വ്യക്തിപരവും ലൈംഗിക പ്രകാശനം സ്വകാര്യതയുടെ ഭാഗമാണന്നുമായിരുന്നു 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കികൊണ്ടുള്ള സുപ്രിം കോടതി വിധിയിലെ പ്രധാന പരാമാര്‍ശം.

സ്വവര്‍ഗ്ഗലൈഗികത; ഇനിയും നേരം പുലരാത്ത മത വൈതാളികര്‍ തെരുവിലിറങ്ങും വിദ്വേഷ പ്രചരണവുമായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍