UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; കൂടുതല്‍ വെള്ളം കൊണ്ടുപോവാതെ തമിഴ്‌നാട്, പിണറായി വിജയന്‍ എടപ്പാടിയെ വിളിക്കും

മുല്ലപ്പെരിയാന്‍ ഡാമില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി. ഡാമിന്റ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

കേരളത്തിലെ കാലവര്‍ഷ ദുരിതം നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമുള്ള വ്യോമ, നാവിക, കര സേനകളുടെ സഹായം തേടുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

അതിനിടെ ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച നേരിട്ടാവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി.

സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം എന്നിരിക്കെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍  തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിക്കുകയും , ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്ന, വിലയിരുത്തലിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം, മുല്ലപ്പെരിയാന്‍ ഡാമില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി. ഡാമിന്റ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നു പുലര്‍ച്ചെ പുലര്‍ച്ചെ രണ്ടരയ്ക്കാണ് സ്പില്‍ വേ വഴി വെള്ളം തുറന്നുവിടന്നത്. എന്നാല്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത് പ്രദേള വാസികളില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ സാഹചര്യത്തില്‍ ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി. ഡാമിന്റെ സമീപ പ്രദേശമായ ചപ്പാത്തില്‍ പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തില്‍ 33 ഡാമുകള്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകമാകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍