UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ഹാക്കിങ്ങ്; ഹർദിക് പട്ടേലിന്റെ വിവാദ സെക്സ് വീഡിയോ ഗുജറാത്ത് കോൺഗ്രസ് വെബ്സൈറ്റിൽ

ഹാർദിക്കിന്റെ കോൺഗ്രസ് പ്രവേശനം ഇഷ്ടപ്പെടാത്തവരാണ് ഹാക്കിംഗിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 

ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. പട്ടേൽ സമര നേതാവ് ഹർദിക് പട്ടേൽ കോൺഗ്രസില്‍ ചേർന്നതിന് പിറകെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഹർദിക്കിന്റെ വിവാദ ലൈംഗീക വീഡിയോയിൽ​നിന്നുള്ള ചിത്രങ്ങളും ഹാക്കർമാർ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പുതിയ യുവ നേതാവിന് പാർട്ടിയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ 2017 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഏറെ കോളിളക്കമുണ്ടാക്കിയ സെക്സ് വീഡോയയിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഹർദികെന്ന് പറയപ്പെടുന്ന യുവാവും ഒരു പെൺകുട്ടിയും കട്ടിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം, വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. എന്നാൽ തങ്ങളുടെ സാങ്കേതിക വിദഗ്ദർ ഇതിനോടകം തന്നെ സൈറ്റ് തിരിച്ച് പിടിച്ചതായും അദ്ദേഹം പറയുന്നു. നിലവിൽ സൈറ്റ് പഴയ രീതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഹർദിക്കിന്റെ കോൺഗ്രസ് പ്രവേശനം ഇഷ്ടപ്പെടാത്തവരാണ് ഹാക്കിംഗിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തിടെ, ബിജെപിയുടെ ദേശിയ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഇത് പൂർണമായ തോതിൽ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിറകെയാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഗുജറാത്ത് കോണ്‍ഗ്രസ് വെബ്സൈറ്റും ഹാക്കർമാർ തകരാറിലാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍