UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ അപമാനിച്ചെന്ന് ആരോപിച്ച് ഭീഷണി; വാഹനാപകടം പരാതി നല്‍കാനുള്ള യാത്രക്കിടെയെന്ന് ഹനാന്‍

തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അത്തരത്തിലുള്ള പേജുകളിലാണ് മോദിയെ കുറിച്ചുള്ള അപകീര്‍ത്തി പോസ്റ്റുകളും വന്നത്.

തനിക്ക് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശങ്ങളെ കുറിച്ച് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനുള്ള യാത്രക്കിടെയാണ്‌ വാഹനം അപകടത്തില്‍പ്പെട്ടതെന്ന് ഹനാന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു ഭീഷണി ഫോണ്‍കോളുകള്‍ എത്തിയത്. ഞായറാഴ്ച പോലും ഇത്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നതായും ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ചവരോട് ഹനാന്‍ അറിയിച്ചു. ഇതിനതിരേ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു നേരിട്ട് കാണാന്‍ കമ്മീഷണര്‍ സമയം അനുവദിച്ചത്. ഇതുപ്രകാരം അങ്ങോട്ടെയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം സംഭവിച്ചതെന്നും ഹനാന്‍ പറയുന്നു.

ഫേസ്ബുക്കിലെ ഒരു പേജ് വഴി പ്രധാനമന്ത്രിക്കെതിരേ ഞാന്‍ പോസ്റ്റിട്ടു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം പോസ്റ്റുകളൊന്നും താന്‍ ഇട്ടിട്ടില്ല”- ഹനാന്‍ പറഞ്ഞു. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അത്തരത്തിലുള്ള പേജുകളിലാണ് മോദിയെ കുറിച്ചുള്ള അപകീര്‍ത്തി പോസ്റ്റുകളും വന്നത്- ഹനാന്‍ പറയുന്നു.

ഇതോടെയാണ് ഹനാനെതിരെ വലിയ സൈബര്‍ അക്രമണം ആരംഭിച്ചത്. ഹനാന്‍ മോദിക്ക് എതിരെ പോസ്റ്റുകള്‍ ഇട്ടെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകളാണ് പ്രചരിപ്പിച്ചത്. തന്നെ രാജ്യദ്രോഹിയാക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ ഹനാന്‍ ഇതുസംബന്ധിച്ച് മനോരമയോട് പറഞ്ഞിരുന്നു. സംസ്ഥാനത്ത് പ്രളയ ദുരന്തം നേരിട്ട ദിവസങ്ങളില്‍ നടന്ന സൈബര്‍ ആക്രമണം പക്ഷേ അധികമാരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍