UPDATES

പ്രവാസം

ചെന്നിത്തലയുടെ ഇടപെടല്‍; കുവൈത്ത് മലയാളിയുടെ സഹായത്തില്‍ ഹനാന് വീടൊരുങ്ങുന്നു

ജോയ് മുണ്ടക്കാടന്‍ നല്‍കുന്ന സ്ഥലത്ത് കുവൈത്തിലെ തന്നെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗെയ്സസ് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു.

കുടുംബം പുലര്‍ത്താന്‍ തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് വീടൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലാണ് വീടെന്ന ഹനാന്റെ സ്വപനത്തിന്റെ വേഗം കൂട്ടിയത്. ഹനാന് സ്വന്തമായി വീട് വെക്കാന്‍ കുവൈത്ത് പ്രവാസി മലയാളി തൊടുപുഴ സ്വദേശി ജോയ് മുണ്ടക്കാടനാണ് അഞ്ച് സെന്റ് ഭൂമി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണ്. പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് പെട്ടന്നുള്ള ഇടപെടലെന്നും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ജോയ് മുണ്ടക്കാടന്‍ പറയുന്നു.

അതേസമയം, ജോയ് മുണ്ടക്കാടന്‍ നല്‍കുന്ന സ്ഥലത്ത് കുവൈത്തിലെ തന്നെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗെയ്സസ് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സും ഹനാന് വീട്‌ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അതിനിടെ, ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. വിശ്വന്‍ ചെറായി എന്ന പേരില്‍ ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്ന ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഹനാനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് ലൈവ് നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചാല്‍ വെളുക്കുമോ, ഡോ. ചെന്നിത്തല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍