UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: കേരളത്തിന്റെ അപ്പീല്‍ സുപ്രിം കോടതി തള്ളി; സര്‍ക്കാരിന് തിരിച്ചടി

സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതി നിലപാടും സുപ്രിം കോടതി ആവര്‍ത്തിച്ചു.

ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 50,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. കമ്പനി കൈമാറ്റം ചെയ്ത കോട്ടയം, ഇടുക്കി കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടികളാണ് റദ്ദാക്കിയത്. ഭുമി ഏറ്റെടുക്കുന്നതിനായി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ നീക്കം
ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിം കോടതി നടപടി.

സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതി നിലപാടും സുപ്രിം കോടതി ആവര്‍ത്തിച്ചു. എസ്‌റ്റേറ്റുകളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ ഭൂമി കൈവശംവച്ചിട്ടുള്ളതെന്നും സ്വാതന്ത്രത്തിനുശേഷം വിദേശകമ്പനികളുടെ ഭൂമി രാജ്യത്തിന്റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റെടുക്കല്‍ നടപടിക്ക് സ്‌പെഷ്യല്‍ ഓഫിസര്‍ ശുപാര്‍ശചെയ്തത്. എ രാജമാണിക്യം ഐഎഎസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശരിവച്ചിരുന്നെങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍