UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേലുദ്യോഗസ്ഥനെതിരേ ലൈംഗികാരോപണവുമായി വനിതാ ഐഎഎസ് ഓഫിസര്‍

ഔദ്യോഗിക ഫയലില്‍ വിയോജന കുറിപ്പ് എഴുതിയതിനാണ് തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെതെന്നാണ് ഉദ്യോഗസ്ഥയുടെ ആരോപണം.

ഹരിയാന സര്‍ക്കാരിനു കീഴിലെ അഡീഷനല്‍ സെക്രട്ടറി തല ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി. മുപ്പതുകാരിയായ ഓഫിസര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച അരോപണം ഉന്നയിച്ചത്. ഔദ്യോഗിക ഫയലില്‍ വിയോജന കുറിപ്പ് എഴുതിയതിനാണ് തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെതെന്നാണ് ഉദ്യോഗസ്ഥയുടെ ആരോപണം. അരോപണം സംബന്ധിച്ച പരാതി ഉന്നത പോലിസിന് കൈമാറിയിണ്ടെന്നും അവര്‍ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഇ-മെയിലായി രാഷ്ട്രപതിക്ക് അയച്ചതായും ഉദ്യോഗസ്ഥ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാത്രി വൈകിയും ഓഫിസില്‍ നില്‍ക്കാന്‍ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിക്കാറുണ്ട്. കഴിഞ്ഞ മേയ് 22 ന് കാബിനിലേക്ക് വിളിച്ച ആദ്ദേഹം ഫയലുകളില്‍ വിയോജന കുറിപ്പ് എഴുതുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വാര്‍ഷിക റിപോര്‍ട്ടില്‍ അടക്കം ഇടപെടുമെന്ന ഭീഷണിപ്പെടുത്തിയതായും വനിതാ ഓഫിസര്‍ പറഞ്ഞു. ഇതിനുശേഷം മേയ് 31 ന് വീണ്ടും ഓഫിസിലേക്ക് വിളിപ്പിച്ച മറ്റ് ആരേയും കാബിനിലേക്ക് കടത്തി വിടരുതെന്ന് ഉദ്യാഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു. ശേഷം തനിക്ക് ഔദ്യോഗിക ജോലിയും, സമയം പോകാനുള്ള ജോലിയും ചെയ്തുതരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. ഒരു മണവാട്ടിയോട് സംസാരിക്കുന്ന രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും, ഇടപെടല്‍ തീര്‍ത്തും അരോജകമായിരുന്നെന്നും വനിതാ ഓഫിസര്‍ ആരോപിക്കുന്നു.

അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഒരുമാസം മുന്‍പാണ് ഇവര്‍ തന്റെ ഓഫിസിലെത്തിയത്. ഔദ്യോഗിക ഫയലില്‍ വരുത്തിയ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ ജോലിപഠിപ്പിക്കേണ്ടത് ഉത്തരവാദിത്വമാണെന്നും, അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍