UPDATES

ട്രെന്‍ഡിങ്ങ്

മോദികാലത്ത് വിദ്വേഷക്കൊലയ്ക്ക് ഇരയായാത് 99 പേര്‍, 10 വര്‍ഷത്തിനിടെ നടന്ന കൊലകളില്‍ 99% എന്‍ഡിഎ ഭരണകാലത്തെന്ന് റിപ്പോർട്ട്

2009 ജനുവരി മുതൽ 2019 ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് നടന്ന 287 കുറ്റകൃത്യങ്ങളിൽ 262 എണ്ണവും എൻഡിഎ സർക്കാർ നിലവിൽ വന്നതിന് ശേഷമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഒരു ദശാബ്ദത്തിനിടെ നടന്ന വിദ്വേഷ കുറ്റകൃങ്ങളിൽ ഭൂരിഭാഗവും നടന്നത് നരേന്ദ്ര മോദി സർക്കാറിന്റെ കാലത്തെന്ന് റിപ്പോർട്ട്. 2009 ജനുവരി മുതൽ 2019 ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് നടന്ന 287 കുറ്റകൃത്യങ്ങളിൽ 262 എണ്ണവും റിപ്പോർട്ട് ചെയ്തത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിലവിൽ വന്നതിന് ശേഷമെന്നാണ് റിപ്പോർട്ട്. പത്ത് വർഷത്തിനിടെ നടന്ന സംഭവങ്ങളുടെ 91 ശതമാനത്തോളമാണിതെന്നാണ് ഓൺലൈൻ മാധ്യമമായ ഫാക്റ്റ് ചെക്കർ ചൂണ്ടിക്കാട്ടുന്നത്.

2014 മുതൽ 2019 ഏപ്രിൽ 30 വരെ 99 പേരാണ് മതത്തിന്റെയും ജാതിയുടെയും വിദ്വേഷ കൊലപാതകങ്ങൾക്ക് ഇരയായത്. 703 പേർക്ക് പരിക്കേറ്റു. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ളവയിൽ 23 എണ്ണത്തിലും ഇത്തരം കുറ്റകൃത്യങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ആകെ സംസ്ഥാനങ്ങളിൽ 12 എണ്ണത്തിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തത് 2014 ന് ശേഷമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അസം, ബീഹാർ, ജമ്മു കശ്മീർ, ജാർ‌ഖണ്ഡ്, മണിപ്പൂർ, മേഖാലയ, ഛത്തീസ്ഗണ്ഡ്, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവയാണ് ഇവ. ഈ 12 സംസ്ഥാനങ്ങളിൽ ഏട്ടിലും ബിജെപി ഭരണത്തിൽ പങ്കാളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ 2014 മാത്രം രൂപം കൊണ്ട തെലങ്കനയിൽ ടിആർഎസും, തമിഴ്നാട്ടിൽ എഐഡിഎകെയുമാണ് അധികാരം കയ്യാളുന്നത്. മറ്റൊരു സംസ്ഥാനമായ ചത്തീസ്ഗണ്ഡിൽ 2013 മുതൽ 2018 വരെ ബിജെപി സർക്കാർ ആയിരുന്ന അധികാരത്തിൽ. പിന്നീട് നടന്ന തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടി ഭരണത്തിലെത്തിയിരുന്നു.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍