UPDATES

ട്രെന്‍ഡിങ്ങ്

എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശക്തി കാട്ടി പ്രതിപക്ഷ ഐക്യം; ചിത്രങ്ങള്‍ കാണാം

രാജ്യത്തെ പ്രതിപക്ഷ ഐക്യം വിളിച്ചോതിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം പോരടിച്ചു നിന്നിരുന്ന പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ അടക്കം പങ്കെടുത്തു.

ഒരാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടക വിധാന്‍ സഭക്കു പുറത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടകയിലെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലും കര്‍ണാടക ജനതയുടെ പേരിലുമായിരുന്നു കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

രാജ്യത്തെ പ്രതിപക്ഷ ഐക്യം വിളിച്ചോതിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം പോരടിച്ചു നിന്നിരുന്ന പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ അടക്കം പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ എച്ച്ഡി ദേവ ഗൗഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ശരത് യാദവ്, അര്‍ജെഡി നേതാവ് തേജസ്വിയാദവ്, അഖിലേഷ് യാദവ്, കേരളത്തില്‍ നിന്നുള്ള ജെഡിഎസ് നേതാവും മന്ത്രിയുമായ മാത്യുടി തോമസ്, മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളായി.

പ്രതിപക്ഷ ഐക്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായി. പ്രതിപക്ഷമായ ബിജെപിയും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. കേരളത്തില്‍ നിന്നും കെ സി വേണുഗോപാലിനെ മാത്രമാണ് സദസില്‍ കണ്ടത്.

സീതാറാം യെച്ചൂരിയും മമതാ ബാനര്‍ജിയും തമ്മില്‍ കുശലം പറഞ്ഞതും കൌതുക കാഴ്ചയായി.

കൂടുതല്‍ ചിത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍