UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമാരസ്വാമി അല്‍പസമയത്തിനകം വിശ്വസവോട്ട് തേടും

സഭാ നടപടികള്‍ ഉച്ചക്ക് 12.15 മുതല്‍, സ്പീക്കര്‍ തിരഞ്ഞെടുപ്പും ഇന്ന്.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി സമയത്തിനകം വിശ്വാസവോട്ട് തേടും. ഉച്ചക്ക് 12.15നാണ് സഭാ നടപടികള്‍ ആരംഭിക്കുക. പത്തു ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് എച്ച് ഡി കുമാരസ്വാമി കര്‍ണാടകയുടെ 24 മത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കുമാരസ്വാമിക്ക് 115 എംഎല്‍എമാരുടെ പിന്തുണയുണ്ട്.

അതേസയം ഇന്ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ എസ് സുരേഷ് കുമാര്‍ ആയിരിക്കും ബിജെപി സ്ഥാനാര്‍ഥി. അഞ്ചാം തവണയാണ് എസ് സുരേഷ് കുമാര്‍ എംഎല്‍എയായി സഭയിലെത്തുന്നത്. കോണ്‍ഗ്രസ് അംഗമായ രമേഷ് കുമാറാണ് ജെഡിഎസ്, കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.

104 സീറ്റുകളുള്ള ബിജെപിയാണ് കര്‍ണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 38 സീറ്റുകളാണ് ജെഡിഎസിനുള്ളത്. 78 സീറ്റുകളുള്ള കോണ്‍ഗ്രസ് പിന്തുണയോടെയയാണ് ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടതോടെ സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കുറുകള്‍ക്കകം യെദിയുരപ്പ രാജിവച്ചതോടയാണ് കുമാരസ്വാമി സര്‍ക്കാര്‍ രൂപികരിച്ചത്. രാജ്യത്തെ ബിജെപി ഇതര കക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ മേയ് 23 നായിരുന്നു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍