UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിവിതത്തില്‍ പങ്കാളികളില്ലാത്തതാണ് ആരോഗ്യത്തിന്റെ രഹസ്യം; 106 കാരിയുടെ വെളിപ്പെടുത്തല്‍

വിവാഹ ബന്ധങ്ങളില്‍ ബന്ധങ്ങളില്‍ സാധാരണയായ പങ്കാളിയുടെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദങ്ങള്‍ ഇല്ലാത്തതാണ് തന്റെ അസാധാരണ അയുര്‍ദൈര്‍ഘ്യത്തിന് സഹായിച്ചതെന്നും മാര്‍ഡലിന്‍ ഡേ എന്ന വയോധിക വെളിപ്പെടുത്തുന്നു.

ജിവിതത്തില്‍ പങ്കാളികളില്ലാത്തതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് 106 കാരിയുടെ വെളിപ്പെടുത്തല്‍. വിവാഹ ബന്ധങ്ങളില്‍ സാധാരണമായ പങ്കാളിയുടെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദങ്ങള്‍ ഇല്ലാത്തതാണ് തന്റെ അസാധാരണ അയുര്‍ദൈര്‍ഘ്യത്തിന് സഹായിച്ചതെന്നും മാര്‍ഡലിന്‍ ഡേ എന്ന വയോധിക വെളിപ്പെടുത്തുന്നു.

1912ല്‍ സൗത്ത് യോര്‍ക്ക് ഷെയറിലെ ഹെലിയിലായിരുന്നു ഡേയുടെ ജനനം. ബുക്ക് ബൈന്‍ഡറായിറായി ജോലിയില്‍ നിന്നും വിരമിച്ച ഡേ തന്റെ 103 വയസ്സുവരെ തനിച്ചായിരുന്നു ജീവിതം നയിച്ചത്. പിന്നീട് സഹായത്തിനായി ഒരു ഹോം നഴ്‌സിനെ സമീപിച്ചു. അപ്പോഴും തനിക്കുള്ള ഭക്ഷണം പാകം ചെയ്തും വീടൊരുക്കിയും തിരക്കിലായിരുന്നു ഇവര്‍. ഇപ്പോള്‍ നോര്‍ട്ടണ്‍ ലെസ് ഹാളിലെ കെയര്‍ ഹോമിലാണ് താമസമെങ്കിലും മാര്‍ഡലിന്‍ ഡേക്ക് വടിയുടെ സഹായമില്ലാതെ നടക്കാനാവും. ജോലിക്കാലത്ത് ദിവസവും രണ്ട് മൈലുകള്‍ നടന്ന് ബുക്ക് ബൈന്‍ഡിങ്ങ് ജോലിക്ക് പോയിരുന്നതും തന്റെ ആരോഗ്യ പുരോഗതിക്ക് കാരണമായി 106 കാരി പറയുന്നു.

ഏപ്രില്‍ 28 ന് തന്റെ 106ാം പിറന്നാളാഘോഷത്തിലും കുടുബാംഗങ്ങളോടൊപ്പം ബാസ്ലോവിലേക്ക് വിനോദയാത്രയും കെയര്‍ ഹോമില്‍ പാര്‍ട്ടിയും ഇവര്‍ സംഘടിപ്പിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍