UPDATES

ട്രെന്‍ഡിങ്ങ്

മുംബൈയില്‍ കനത്ത മഴ; ഗതാഗത സംവിധാനങ്ങൾ താറുമാറായി, ട്രാക്കിൽ കുടുങ്ങിയ ട്രെയിനിൽ 2000ത്തോളം പേർ

വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം അനുഭവപ്പെുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ നഗരത്തെ വെള്ളത്തിനിടിയിലാക്കി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടയിലാണ്. ഇതോടെ വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം അനുഭവപ്പെുന്നത്. റെയില്‍ വ്യോമ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്.

മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ട്. വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലുള്ള ഗതാഗത കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയോതെടെ ട്രെയിനുകൾ പലതു ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നു അവസ്ഥയിലാണ്. 2000ത്തിലധികം യാത്രക്കാരുമായി മഹാലക്ഷ്മി എക്സ്പ്രസ് ബാദൽപൂരിലും വാൻഗാനിക്കും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ട യാത്രികർക്ക് റെയിൽ വേ പോലീസ് ഉൾപ്പെടെ സഹായങ്ങൾ എത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ യാത്രക്കാരെ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലാണെന്നാണ് വിവരം. സാധാരണ നിലക്ക് തന്നെ വലിയ ഗതാഗത ഈ പാതകളിൽ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവും കൂടുതല്‍ ദുഷ്‌കരമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാൽ, ശനിയാഴ്ച വൈകീട്ടോടെ നഗരത്തിലെ മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍