UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും; വ്യാപക നാശനഷ്ടം, ഒരു മരണം

ഒഡീഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയും കാലവര്‍ഷം ശക്തിപ്രാപിച്ചതുമാണ് വീണ്ടും മഴയെത്താന്‍ കാരണമായിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

സംസ്ഥാനത്ത് പെയ്യുന്ന മഴ അഞ്ചു ദിവസം അഞ്ചു ദിവസം കൂടി നീണ്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്തമഴ ബുധനാഴ്ച വരെ പ്രതീക്ഷിക്കുന്നുണ്ട്, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നു. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശത്ത് ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഒഡീഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയും കാലവര്‍ഷം ശക്തിപ്രാപിച്ചതുമാണ് വീണ്ടും മഴയെത്താന്‍ കാരണമായിരിക്കുന്നതെന്നാണ് അധികൃതരുടെ  വിശദീകരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്ക് പുറമേ, വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. കൊല്ലത്തെയും തിരുവനന്തപുരത്തെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം റെയില്‍വേ  സ്റ്റേഷനിലെ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ട്രെയിനുകള്‍ വൈകിയിട്ടുണ്ട്.
അതിനിടെ മഴക്കെടുതിയില്‍ തിരവന്തപുരത്ത് ഒരുമരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലാഞ്ചിറ സ്വദേശിയായ ജോര്‍ജ്ജ്കുട്ടി ജോണ്‍ എന്ന 74 കാരനാണ് മരിച്ചത്. രാവിലെ ആറു മണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്ജ്കുട്ടി പൊട്ടിവീണ വൈദ്യൂതിലൈനില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ പലയിടത്തും മണ്ണിടിച്ചിലും മരം കടപുഴങ്ങി വീഴുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. വനത്തിനുള്ളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലെത്തി.

കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി. ആറളം ഫാം കീഴ്പ്പ്ള്ളി റുട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോലയാട്, ചിറ്റാരിപ്പറമ്പ് എന്നീ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വളയം ചാലില്‍ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയി. കോഴിക്കോട് കക്കയം തലയാട് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.42; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മഴ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍