UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളെ മുതല്‍ അതിതീവ്ര മഴ, ചുഴലിക്കാറ്റിനും സാധ്യത; മുന്‍കരുതല്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത. അറബിക്കടലിന് തെക്ക്- കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് മുതല്‍ തന്നെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രളയം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ നാളെയോടെ ക്യാമ്പുകള്‍ ആരംഭിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര ദുരന്തനിവാരണ അതോറിറ്റി യോഗത്തിന് ശേഷമായിരുന്നു നിര്‍ദേശം.

ഇതുപ്രകാരം, ഇടുക്കി പാലക്കാട് തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വ്യാഴം മുതല്‍ ശനിവരം ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ശനിയാഴ്‌യും, പത്തനംതിട്ടയില്‍ ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കും.

വ്യാഴം മുതല്‍ ഞായര്‍ വരെ തിരുവന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അര്‍ട്ടും, വെള്ളി ഞായര്‍ ദിവസങ്ങളില്‍ കൊല്ലം, വെള്ളി, ശനി പത്തനംതിട്ട, ശനി, ഞായര്‍ ദിവസങ്ങില്‍ ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ പാലക്കാട് വെള്ളി ഞായര്‍ മലപ്പുറം ജില്ലകളിലും ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണം. നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിടണോ എന്ന് തീരുമാനിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ പ്രക്ഷുബ്ദമായി മാറാനും വലിയ സാധ്യതയുള്ളതിനാല്‍ കടലില്‍ പോയിട്ടുള്ള മീന്‍പിടുത്തക്കാര്‍ അടിയന്തിരമായി തിരിച്ചെത്തണമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ആരും കടലില്‍ പോവരുത്. ഈ അറിയിപ്പ് ഉച്ചഭാഷിണി ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശങ്ങളില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്രസേനാവിഭാഗങ്ങളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്നും സര്‍ക്കാര്‍ അവശ്യപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍