UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് നാശം വിതച്ച് കനത്തമഴ: വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, 14 മരണം

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരും ഉള്‍പ്പെടെ 7 മരണവും, മലപ്പുറം നിലമ്പൂരില്‍ 5 പേരും, വയനാട്ടില്‍ ഒരാളും മരിച്ചതായാണ് റിപോര്‍ട്ട്.

സംസ്ഥാനത്ത് വീണ്ടും മഴകനത്തതോടെ വ്യാപക നാശനഷ്ടം. മഴക്കെടുതികളിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 ഓളം പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. ഇടുക്കി, വയനാട്, കോഴിക്കോട്്, മലപ്പുറം പാലക്കാട് ജില്ലകളിലാണ് ദുരിതം വ്യാപകമായിട്ടുള്ളത്. ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരും ഉള്‍പ്പെടെ 7 മരണവും, മലപ്പുറം നിലമ്പൂരില്‍ 5 പേരും, വയനാട്ടില്‍ ഒരാളും മരിച്ചതായാണ് റിപോര്‍ട്ട്. അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആറു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസന്‍ കോയയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു.

മലപ്പുറം ചെട്ടിയം പറമ്പിലും മണ്ണിടിച്ചിലില്‍ ആറു പേരെ കാണാതാവുകയും ഒരാളുടെ മൃതദേഹം ലഭിക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇപ്പോള്‍ മരണ സംഖ്യ അഞ്ചായി ഉയര്‍ന്നതായുളള റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. വയനാട് വൈത്തിരിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണായിരുന്നു അപകടം. ഇടുക്കി കഞ്ഞിക്കുഴി പെരിയാന്‍ വാലിയില്‍ കുടക്കുന്നേല്‍ അഗസ്റ്റിന്‍ ഭാര്യ ഏലിക്കുട്ടി എന്നിവരും ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അടിമാലിയില്‍ മണ്ണിടിഞ്ഞു കാണാതായ ഫാത്തിമയുടെ മൃതദേഹവും ലഭിച്ചു.

വയനാട് ജില്ലയുടെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍ കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. േമട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. കുറ്റ്യാടി ചുരത്തിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിലെ പശുക്കടവിലും ഇലന്തിക്കടവിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആറളം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവടങ്ങളിലും ഉരുള്‍പൊട്ടി.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ സേനയുടെ ഇടപെടല്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റേതുള്‍പ്പെടെ സഹായം തേടുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ, സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍