UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ വീണ്ടും കനത്തമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളില്‍ ഇന്നും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ് ചൊവ്വാഴ്ചയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കേരളത്തെ കടുത്ത രീതിയില്‍ ബാധിച്ച കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യത.  വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളില്‍ ഇന്നും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ് ചൊവ്വാഴ്ചയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 24-25 തിയ്യതിയകളില്‍ 64 മുതല്‍ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം ശക്തമായ മഴ മുന്നില്‍ കണ്ട് ഷോളയാര്‍ അണക്കെട്ട് ഇന്നലെ തുറന്നുവിട്ടിരുന്നു. ജലനിരപ്പ് 2662.5 ആയപ്പോഴാണ് ഷട്ടറുകളില്‍ രണ്ടെണ്ണം ഒരടിവീതം ഉയര്‍ത്തിയത്. 2663 അടിയാണ് പരമാവധി സംഭരണശേഷി. അടിയന്തിര സാഹചര്യത്തില്‍ നാലടിയോളം ഷട്ടര്‍ ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച 11 മില്ലീമീറ്റര്‍ മഴയ്ക്കുള്ള സാധ്യതകൂടി പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയശേഷമായിരുന്നു ഷോളയാര്‍ അണക്കെട്ട് തുടര്‍ന്നത്. വെള്ളം തുറന്ന വിട്ടതോടെ ഞായറാഴ്ച വൈകീട്ടോടെ ചാലക്കുടിപ്പുഴയില്‍ ഒരടിയോളം ജലനിരപ്പുയര്‍ന്നു.

എന്നാല്‍,  അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സംയുക്ത ജലനിയന്ത്രണ ബോര്‍ഡ് ചേരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ തമിഴനാട് ഇതുവരെ പ്രതികരിച്ചിട്ടില്ല.  കഴിഞ്ഞ 18-ന് കേരളം വിളിച്ച യോഗം തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.  കഴിഞ്ഞ പ്രളയത്തില്‍ വെള്ളം തുറന്നുവിട്ടിരുന്ന തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂര്‍ണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍