UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വന്‍തോതില്‍ വെള്ളമെത്തുന്നു: ചെറുതോണി പാലം മുങ്ങി, ടൗണില്‍ വെള്ളക്കെട്ട്

പെരിയാറിന്റെ തീരങ്ങളില്‍ നിന്നും ഇരുപത്തി അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 200 ക്യാംപുകളിലായി താമസിക്കുന്ന ഇവരില്‍ 7000ത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ അണക്കെട്ടിന്റെ സമീപ പ്രദേശമായ ചെറുതോണി ടൗണില്‍ വെള്ളം കയറി. ചെറുതോണിപാലവും ഇതിനോടകം വെള്ളത്തിനടിയിലായിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറക്കാന്‍ ഇടയാക്കിയത്.  മുന്നു ഷട്ടറുകള്‍ 40 സെന്റീ മീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ മുന്നു ലക്ഷം ലിറ്റര്‍ വെള്ളം പുറത്ത് വിട്ടത് നാലു ലക്ഷം ലിറ്ററിന് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.

ഇതോടെയാണ് ചെറുതോണി ടൗണിലടക്കം വെള്ളം കയറാന്‍ ഇടയാക്കിയത്. വന്‍ തോതില്‍ വെള്ളമെത്തിയതോടെ ഇരു കരകളിലുമുള്ള നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ഇന്നു വൈകീട്ടോടെ സെക്കന്റില്‍ ഏഴുലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടാനാണ് അധികൃതര്‍ ഒരുങ്ങുന്നത്്.

അതേസമയം, ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന് മുന്‍കരുതലായി ചെറുതോണി ഉള്‍പ്പെടെ പെരിയാറിന്റെ തീരങ്ങളില്‍ നിന്നും ഇരുപത്തി അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 200 ക്യാംപുകളിലായി താമസിക്കുന്ന ഇവരില്‍ 7000ത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അഞ്ചാമത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്‍പുള്ള കണക്കുകള്‍ പ്രകാരം 2401.61 അടിയാണ് ഡാമിലെ ജലനിരപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍