UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാലറി ചലഞ്ച് പിടിച്ചുപറിയാവരുത്; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് സഹകരിക്കാന്‍: ഹൈക്കോടതി

സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം.

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കുന്ന നടപടി ശരിയല്ലെന്നും ഹൈക്കോടതി. ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം. സാലറി ചലഞ്ച് എന്ന പേരില്‍ ദുരിതാശ്വാസത്തോടെ സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ശമ്പളം നല്‍കണമെന്ന് മാത്രമാണ്. ഇത് നിര്‍ബന്ധമായി പിരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ദേവസ്വം ജീവനക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ശമ്പളം പിടിക്കുന്നതിനെതിരെ കോടതി രംഗത്തെത്തിയതോടെ ഉത്തരവ് പുനപരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും അല്ലാത്തവരില്‍നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഉദ്യോഗസ്ഥരടെ സമ്മതപ്രകാരം അവര്‍ നല്‍കുന്ന തുക ഏറ്റടുക്കണണെന്ന നിലപാടാണ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടേത്. സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും പ്രളയദുരന്ത ബാധിതരാണ്. ഇത്തരക്കാരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കരുതെന്നുമായിരുന്നു പ്രതിപക്ഷ സംഘടനകളുടെ നിലപാട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍