UPDATES

ട്രെന്‍ഡിങ്ങ്

ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ തെളിവ് നല്‍കുമെന്ന് കരുതിയോ? പോലീസിന്റെ വീഴ്ചകൾ എടുത്ത് പറഞ്ഞ് ഹൈക്കോടതി, ജാമ്യത്തിന് സ്റ്റേ ഇല്ല

ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്നായിരുന്നു സര്‍ക്കാര്‍

മദ്യപിച്ച് വാഹമോടിച്ചുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ പോലീസിന് രൂക്ഷ വിമർശനം. ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കോടതി ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ നൽകാനും വിസമ്മതിച്ചു.

പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസിലെ പ്രതിതന്നെ തെളിവ് നല്‍കുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അതീവ സുരക്ഷാ മേഖലയായിലാണ് അപകടമുണ്ടായത്. ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലൊത്തതിനെയും കോടതി വിമർശിച്ചു.

എന്നാൽ ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഇതിന് മറുപടി നൽകിയത്. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും വാദിച്ച സര്‍ക്കാർ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാന്‍ ശ്രീറാം ശ്രമിച്ചെന്നും അരോപിച്ചു. രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രമം നടന്നു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ നൽകാൻ തയ്യാറാവാതിരുന്ന കോടതി കേസ് വെളളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശ്രീറാമിനെതിരായ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിയമോപദേശവും പൊലീസ് തേടിയിരുന്നു.

അതിനിടെ, ശ്രീരാമിനെതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ ആപകടത്തിൽ പരിക്കേറ്റതിന് പിന്നാവെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും റിമാൻഡ് അടക്കം ഇവിടെ തുടരുകയും ചെയ്തത ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഇക്കാര്യത്തിൽ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അന്തിമതീരുമാനമെടുക്കുമെന്നണ് റിപ്പോർട്ട്.

മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹന അപകടക്കേസില്‍ തിങ്കളാഴ്ചയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വാഹനം ഓടിച്ചപ്പോൾ ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍