UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമനം പിഎസ്‌സി ലിസ്റ്റിൽ നിന്നു മാത്രം; കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി

എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി അമിത പ്രതീക്ഷ നല്‍കിയെന്ന് കോടതി വിമര്‍ശിച്ചു.

കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തേണ്ടത് പി.എസ്.സി വഴിയായിരിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് എം പാനൽ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി നിർദേശം.  പി.എസ്.സി യുടെ  അഡ്വയ്സ് മെമോ ലഭിച്ച ജീവനക്കാരുടെ അപ്പീല്‍ കോടതി അംഗീകരിച്ചു.

അതേസമയം, എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി അമിത പ്രതീക്ഷ നല്‍കിയെന്ന് കോടതി വിമര്‍ശിച്ചു. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി കാട്ടിയത് അനീതിയാണെന്നായിരുന്നു എം പാനൽ ജീവനക്കാരുടെ ആരോപണം. മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ കോടതിയെ സമീപിച്ചത്.

പിഎസ്.സി ലിസ്റ്റിലുള്ളവരുടെ ഹർജി പരിഗണിച്ചായിരുന്നു കോടതി പത്ത് വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍