UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

രഹ്ന ഫാത്തിമയുടെ നടപടി ശബരിമലയിൽ ചില പ്രശ്നങ്ങളുണ്ടാക്കിയെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് ദര്‍ശനം നടത്താനെത്തിയ രഹ്ന ഫാത്തിമയുടെ നടപടി ശബരിമലയിൽ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരമാണ് നടപടി.

എന്നാല്‍ കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നുമായുരുന്നു രഹ്നയുടെ വാദം. താന്‍ ഒരു മതവിശ്വാസിയാണ്. അതിനാല്‍ ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ട്. കേസ് അനാവശ്യമാണെന്നും രഹ്ന കോടതിയെ അറിയിച്ചു.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോഴായിരുന്നു ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്‌ക്കൊപ്പം രഹ്ന ഫാത്തിമ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. കനത്ത സുരക്ഷയില്‍ നടപ്പന്തല്‍ വരെയെത്തിയ ഇവര്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

പ്രതിഷേധം ശക്തം; നട അഞ്ചു മണിക്ക് തുറക്കും; അറിയേണ്ട 10 കാര്യങ്ങള്‍

ശബരിമല LIVE: എന്തു വന്നാലും ശബരിമലയിലേക്ക് പോവുമെന്ന് തൃപ്തി; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിജെപി

തൃപ്തി തൃപ്തിയില്ലാതെ തിരിച്ചു പോകുമെന്ന് പി സി ജോർജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍