UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹയര്‍ സെക്കന്റെറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 84.33, ഉപരിപഠനത്തിന് യോഗ്യതനേടിയവര്‍ 311375 പേര്‍

ഹയര്‍ സെക്കന്റെറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 84.33 . ഉപരിപഠനത്തിന് യോഗ്യതനേടിയവര്‍ 311375 പേര്‍. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷയെഴുതിയവര്‍ 58895. അതില്‍ 25610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 43.48

റെഗുലര്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ 179114 പേരാണ് പരീക്ഷയെഴുതിയത്. 154112 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 86.04 ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 76022 പേര്‍ പരീക്ഷയെഴുതുകയും ,60681 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 79.82 .കൊമേഴ്‌സ് വിഭാഗത്തില്‍ 114102 പേര്‍ പരീക്ഷയെഴുതുകയും, 96582 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 84.65ടെക്‌നിക്കല്‍ വിഭാഗത്തില്‍ 1420 പേരാണ് പരീക്ഷയെഴുതിയത്. അതില്‍ 990 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 69.72. കലാമണ്ഡലത്തില്‍ 78 പേരാണ് പരീക്ഷയെഴുതിയത്. അടില്‍ 73 പേര്‍ വിജയം നേടി. വിജയ ശതമാനം 93.59

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയവര്‍ 155487. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 129118. വിജയ ശതമാനം 83.04. കഴിഞ്ഞവര്‍ഷം ഇത് 82.18 ശതമാനമായിരുന്നു. എയ്ഡഡ് വിഭാഗത്തില്‍ 187292 പേരാണ് പരീക്ഷയെഴുതിയത് 161751 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം86.36. കഴിഞ്ഞവര്‍ഷം ഇത് 86.14 ശതമാനമായിരുന്നു. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 26235 പേരാണ് പരീക്ഷയെഴുതിയത്. 20289 പര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 77.34 കഴിഞ്ഞവര്‍ഷം ഇത് 76.47 ശതമാനമായിരുന്നു.
സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 220 പേരാണ് പരീക്ഷയെഴുതിയത്. 217 പേര്‍ വിജയിച്ചു. വിജയ ശതമാനം 98.64 കഴിഞ്ഞവര്‍ഷം ഇത് 92.95 ശതമാനമായിരുന്നു.

വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല കോഴിക്കോട്. 87.44 ശതമാനം. വിജയ ശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 78 ശതമാനം.

100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍
സര്‍ക്കാര്‍ 12 കഴിഞ്ഞ വര്‍ഷം അത് 8 ആയിരുന്നു.
എയ്ഡഡ് സ്‌കൂള്‍ 25 കഴിഞ്ഞ വര്‍ഷം അത് 19 ആയിരുന്നു.
അണ്‍ എയ്ഡഡ സ്‌കൂള്‍ 34 കഴിഞ്ഞ വര്‍ഷം അത് 46 ആയിരുന്നു.
സ്‌പെഷല്‍ സ്‌കൂള്‍ 8 കഴിഞ്ഞ വര്‍ഷം അത് 6 ആയിരുന്നു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറത്തും കുറവ് വയനാടും

14244 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍