UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനുവരി 1 ക്രിസ്ത്യാനികളുടെ പുതുവർഷം; ഹിന്ദുക്കൾ ആഘോഷിക്കരുത്: ഹിന്ദു ജനജാഗ്രതി സമിതി

ഡിസംബര്‍ 31 ന് മദ്യപാനവും ബഹളവും മറ്റ് പ്രവൃത്തികളുമാണ് അരങ്ങേറുന്നത്. ഇത്തരം പരിപാടികൾ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല

ഡിസംബര്‍ 31 ന് നടത്തുന്ന പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികളുടേതാണെന്നും ജനുവരി 1 ന് ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്നും ഹിന്ദു ജനജാഗ്രതി സമിതി. ജനുവരി 1 ന് ചരിത്രപരമായൊ ആദ്ധ്യാത്മികമോ ആയ യാതൊരു പ്രത്യേകതയും ഇല്ല. അതിനാൽ രാജ്യത്തെ എല്ലാ ഹിന്ദുക്കളും ചൈത്ര ശുദ്ധ പ്രതിപദം അഥവാ ഗുദ്ധിപദ്‍വയില്‍ പുതുവത്സരം ആഘോഷിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31 ന് മദ്യപാനവും ബഹളവും ഉൾപ്പെടെ മറ്റ് പ്രവൃത്തികളുമാണ് അരങ്ങേറുന്നത്. ഇത്തരം പരിപാടികൾ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നും സമിതി കുറ്റപ്പെടുത്തുന്നു. സമൂഹത്തിന്‍റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും.

പുതുവത്സരാഘോഷത്തോടൊപ്പമാണ് യുവാക്കള്‍ കൂടുതലായും ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും തുടങ്ങുന്നതെന്ന് സംഘടന നടത്തിയ സർവേയിൽ വെളിപ്പെട്ടതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രിസ്ത്യന്‍ ആഘോഷങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്നാന്നും പഠനം കണ്ടെത്തിയതതായും ഇതുസംബന്ധിച്ച പ്രചാരണങ്ങളിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. വിഷയം ചൂണ്ടിക്കാട്ടി യോവയിൽ ഉള്‍പ്പെടെ വ്യാപക പ്രചാരണമാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും പൊലീസിനും ഹിന്ദു ജനജാഗ്രതി സമിതി പരാതി ഉൾപ്പെടെ സമർപ്പിച്ചിരിക്കുതായണ് സംഘടന. പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികൾക്കും ഹിന്ദു ജനജാഗ്രതി സമിതി നേതൃത്വം നൽകുന്നു. ഹിന്ദു രാഷ്ട്രം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ഗോവ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി. അന്തർദേശീയ തലത്തിൽ സനാതന ധർമ പരിപാലനമാണ് അജണ്ടയെന്ന് വ്യക്തമാക്കുന്ന സംഘടന 2002 ലാണ് രൂപം കൊണ്ടത്.

കത്വയിലെ 8 വയസ്സുകാരി, ഹനാന്‍…2018ല്‍ സൈബർ ഇടങ്ങളില്‍ മലയാളി ചർച്ച ചെയ്ത 10 പ്രധാന വിഷയങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍