UPDATES

ട്രെന്‍ഡിങ്ങ്

“ഹിന്ദുക്കള്‍ ഒരിക്കലും ഇന്ത്യയില്‍ വിദേശികളാവില്ല” – ഹിന്ദുസ്ഥാനി പൗരത്വ പട്ടിക വേണമെന്ന് അസം ബിജെപി

രാജ്യത്താകെ ദേശീയ പൗരത്വ പട്ടികയും ‘ഹിന്ദുസ്ഥാനി ദേശീയ പൗരത്വ പട്ടികയും’ വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഹിന്ദുക്കള്‍ ഒരിക്കലും ഇന്ത്യയില്‍ വിദേശികളാകില്ല എന്ന് അസം ബിജെപി ഘടകം. ദേശീയ പൗരത്വ പട്ടികയില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് അസം ബിജെപി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പല ഹിന്ദുസ്ഥാനി പേരുകളും പട്ടികയ്ക്ക് പുറത്തായിരിക്കുകയാണ് ബിജെപി ആരോപിച്ചു. രാജ്യത്താകെ ദേശീയ പൗരത്വ പട്ടികയും ബിജെപി സംസ്ഥാന പ്രസിഡന്റ് വേണമെന്നും രണ്‍ജീത് കുമാര്‍ ആവശ്യപ്പെട്ടു ‘ഹിന്ദുസ്ഥാനി ദേശീയ പൗരത്വ പട്ടികയും’ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

1300 കോടി പൂപയാണ് പൗരത്വ പട്ടിക നടപ്പാക്കുന്നതിനായി ചിലവാക്കിയത്. ഇത്തരം തെറ്റുകള്‍ക്ക് എറര്‍ ഫീ വേണം. നിയമവിരുദ്ധ കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്ലീങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഇന്ത്യയില്‍ വിദേശികളാകാന്‍ കഴിയില്ല എന്നാണ് ബിജെപിയുടെ നിലപാട്. വിദേശികളെ ഇന്ത്യക്കാരും ഇന്ത്യക്കാരെ വിദേശികളും ആക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോള്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍