UPDATES

ട്രെന്‍ഡിങ്ങ്

‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’ എന്ന് ദി ഗാർഡിയൻ, മോദിയുടെ രണ്ടാം വരവിനെ വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വിശദമായി തന്നെ വിലയിരുത്തുകയാണ് പാകിസ്താനിലെ മാധ്യമങ്ങൾ‌.

പൊതുതിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി തിരിച്ചെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ വിജയത്തെ പ്രശംസിച്ച്, വിലയിരുത്തിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍. ‘ഇന്ത്യൻ രാഷ്ട്രീയം അഴിച്ച് പണിത മോദി’, എന്നാണ് ബിബിസി വിജയത്തെ വിലയിരുത്തുന്നത്. വിജയത്തിലേക്കുള്ള എൻഡിഎയുടെ പ്രയാണത്തെ വിശകലനം ചെയ്യാനും ബിബിസി തയ്യാറാവുന്നുണ്ട്.

വികസന വാദങ്ങളും ദേശീയതയിലൂന്നിയ പ്രവർത്തനങ്ങളുമാണ് മോദിയുടെ രണ്ടാം വരവിന് വഴിയൊരുക്കിയത്. മോദിയുടെ ജയം രാജ്യത്തെ രാഷ്ട്രീയത്തിന്റെ വലിയ മാറ്റത്തിന്റെ സൂചനയാണെന്നും ബിബിസി വിലയിരുത്തുന്നു.

എന്നാൽ, മോദിയുടെ വിജയത്തെ വിമർശന കാഴ്ചപാടോടെ വിലയിരുത്തുയാണ് ദി ഗാർഡിയൻ. ‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’ എന്നാണ് ഗാർഡിയന്റെ തന്റെ മുഖപ്രസംഗത്തിൽ മോദിയുടെ രണ്ടാം വരവിനെ വിശേഷിപ്പിക്കുന്നത്. ‘ചായ വിൽപനക്കാരനിൽ നിന്നും രാഷ്ട്രീയ വേദിയിലെ അതികായൻ’ എന്ന് മറ്റൊരു ലേഖനത്തിലും ഗാർഡിയൻ വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ഭാവിയെ വിലയിരുത്തകയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്. രാഹുൽ നേരിടാന്‍ പോവുന്ന തിരിച്ചടികളും വിമർശനങ്ങളെയും മുൻകൂട്ടി നോക്കികാണുകയാണ് ലേഖനം.

യുഎസിൽ നിന്നുള്ള പ്രമുഖ മാധ്യമമായ ന്യൂയോർക്ക് ടൈസിന്റെ വിദേഷ വിഭാഗത്തിൽ പ്രധാന വാർത്തയാണ് മോദിയുടെ രണ്ടാമൂഴം. നരേന്ദ്രമോദി, ഇന്ത്യയുടെ കാവൽക്കാരൻ, തിരഞ്ഞെടുപ്പിൽ നേടിയത് ചരിത്ര വിജയം എന്നാണ് ഈ വാർത്തയ്ക്ക് ന്യൂയോർക്ക് ടൈസ് നൽകുന്ന തലക്കെട്ട്.

അതേസമയം, മോദിയുടെ വാരണാസിയിലെ സ്ഥാനാർത്ഥിത്വത്തെയും വിജയത്തെയും വിലയിരുത്തുന്നുമുണ്ട് മറ്റൊരു ലേഖനത്തിൽ ന്യൂയോർക്ക് ടൈംസ്. ‘നരേന്ദ്രമോദി, ഇന്ത്യയുടെ ക്ഷേത്ര നഗരത്തിലെ നായകൻ, വില്ലൻ’ എന്ന തലക്കെട്ടിലാണ് ലേഖനം പുരോഗമിക്കുന്നത്. വാരണാസിയിലെ മോദി അനുകൂലികളിലൂടെയും വിരുദ്ധരുടെയും അനുഭവങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ്  ലേഖനം പുരോഗമിക്കുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വിശദമായി തന്നെ വിലയിരുത്തുകയാണ് പാകിസ്താനിലെ മാധ്യമങ്ങൾ‌. മോദിയുടെ പാർട്ടി ആസ്ഥാനത്തെ പ്രസംഗം ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെയാണ് ‘ദി ഡോൺ’ ഉൾപ്പെടെയുള്ളവ പരിഗണിച്ചിരിക്കുന്നത്. എന്നാൽ കാര്യമായ വിമർശനങ്ങൾക്കോ പുകഴ്ത്തലിനോ ഡോൺ തയ്യാറാവുന്നില്ല. അതേസമയം, വരുന്ന അഞ്ച് വർഷം രണ്ടാം മോദി സർക്കാർ നേരിടുന്ന വെല്ലുവിളികളെ അക്കമിട്ട് നിരത്താൻ ശ്രമിക്കുന്നുമുണ്ട്. തെക്കനേഷ്യൻ മേഖലയിലെ സമാധാനം, മുതൽ ചൈനീസ് ഭീഷണി, കശ്മീർ എന്നിവയായിരിക്കും മോദിക്കു മുന്നിലെ വെല്ലുവിളിയെന്നും ഡോൺ ചൂണ്ടിക്കാട്ടുന്നു.

‘മറ്റൊരു അഞ്ച് വർഷം’ എന്നപേരിൽ മുഖപ്രസംഗം തയ്യാറാക്കിയിരിക്കുകയാണ് മറ്റൊരു പ്രധാന പാക് മാധ്യമമായ ദി നാഷൻ. ബിജെപി സർക്കാർ സ്വീകരിച്ചേക്കാവുന്ന വിദേശനയത്തിൽ ആശങ്ക രേഖപ്പെടുത്തുമുണ്ട് ദി നാഷൻ. ബലാക്കോട്ട്, സർ‌ജ്ജിക്കൽ സ്ട്രൈക്ക് തുടങ്ങിയ സംഭവങ്ങൾ ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം മുൻ വാജ്പേയ് സർക്കാർ പാകിസ്താനുമായി സ്വീകരിച്ച നയതന്ത്ര നിലപാടുകളെയും ഓർമ്മിച്ചെടുക്കുന്നു.

മോദിയുടെ വിജയത്തില്‍ ആഹ്ലാദം രേഖപ്പെടുത്തുന്ന യുഎഇയെയാണ് ഖലീജ് ടൈംസ്. വലിയ വലിയ വിജയത്തെ അനുമോദിക്കുന്ന ദുബയ് ഭരണാധികാരിയുടെ പ്രസ്താവനയും, അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടെയും ഇന്ത്യൻ ജനതയുടെ ആഘോഷങ്ങളുമാണ് ഖലീജ് ടൈസ് മുന്നോട്ട് വയ്ക്കുന്നത്.

ഇ പി ജയരാജന്‍ പറഞ്ഞ ‘മതധ്രുവീകരണം’ എന്താണ്? സി പി എം വിശദീകരിക്കാന്‍ മടിക്കും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍