UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജമദ്യ ദുരന്തം; ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമായി മരണ സംഖ്യ 52 ആയി

ഭുൽപൂർ ഗ്രാമത്തിലെ ഒരു വീടിൽ നടന്ന മരണാന്തര ചടങ്ങിൽ‌ പങ്കെടുത്ത് മദ്യം കുടിച്ച് മരിച്ചത് 34 പേർ

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വ്യാജമദ്യം കഴിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരരുടെ എണ്ണം 52 ആയതായി റിപ്പോർട്ട്. ഇന്ന് രണ്ട് പേർ കൂടി മരിച്ചതായാണ് വിവരം. 40 ഓളം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.

ഉത്തർപ്രദേശിലെ സഹാരൻപൂർ, ഖുശിനഗർ എന്നിവിടങ്ങളിലുള്ളവരും ഉത്തരാഖണ്ഡിന്റെയും അതിർത്തി ജില്ലാ പ്രദേശങ്ങളിലുമാണ് ദുരന്തമുണ്ടായത്. ഭുൽപൂർ ഗ്രാമത്തിലെ ഒരു വീടിൽ നടന്ന മരണാന്തര ചടങ്ങിൽ‌ പങ്കെടുത്ത് മദ്യം കുടിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവിടെ നിന്ന് മദ്യം കഴിച്ച 34 പേരാണ് മരിച്ചത്. ഉത്തർപ്രദേശിലെ സഹാരൻപൂരിൽ 16 പേരും ഖുശിനഗറിൽ 10 പേരുമാണ് മരിച്ചത്. മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിൽ 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ദുരന്തത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുളളവർക്ക് 50000 രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

എന്നാൽ ഉത്തരാഖണ്ഡിൽ സംഭവവുമായി ബന്ധപ്പെട്ട് 10 പോലീസുകാരെ സസ്പെൻ‌ഡ് ചെയ്തതുൾ‌പ്പെടെ 17 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. ദുരന്തമുണ്ടായ ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിർത്തി ജില്ലകളിൽ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേലകളാണ്. വെള്ളിയാഴ്ച രാവിലെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍