UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി: നാലു നഴ്‌സുമാരെ പിരിച്ചുവിട്ടു

മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതിന് പിറകെയാണ് ആശുപത്രി അധികൃതരുടെ നടപടി.

വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് നഴ്‌സുമാര്‍. സംഭവം വിവാദമായതോടെ നാലു നഴ്‌സുമാരെ നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതിന് പിറകെയാണ് ആശുപത്രി അധികൃതരുടെ നടപടി.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ സെല്‍ഫി എടുത്തത്. ഇവരുടെ നടപടി മൃതദേഹത്തെ അപമാനിക്കുന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ സെല്‍ഫി നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകും വഴി ബുധനാഴ്ചയാണ് നല്‍ഗോണ്ട ജില്ലയില്‍വച്ച് നന്ദമൂരി ഹരികൃഷ്ണയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ഡവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍