UPDATES

ഒമ്പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർ‌ദേശം തുടരുന്നു

മനുഷ്യ​ശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപ​സൂചിക എന്നറിയപ്പെടുന്നത്.

കേരളത്തിലെ താപ സൂചിയിൽ ക്രമാതീതമായ വർധനയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിൽ താപ സൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. തിരു​വനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത​നിർദേശം പു​റപ്പെടുവിച്ചത്.

ഈസാഹചര്യത്തിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 88 പേർക്ക് സൂര്യാതപമേറ്റതായാണ് റിപ്പോർട്ട്. ​ഇതിൽ 48 പേർക്ക് പൊള്ളലും 40 പേർക്ക് ചൂടേറ്റ് പാടുകളും രൂപപ്പെട്ടതായി മാധ്യമം റിപ്പോര്‍ട്ട് പറയുന്നു.

മനുഷ്യ​ശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപ​സൂചിക എന്നറിയപ്പെടുന്നത്. തണലുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപ​നിലയും വായുവിലെ ഈർപ്പത്തിന്റെ സാന്നിധ്യവും ​കണക്കാക്കിയാണ് താപസൂചിക നിർണയിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിവും ഇന്ന് ആലപ്പുഴ, പാലക്കാട്‌ എന്നീ ജില്ലകളിൽ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് ചുണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾ മുൻ കരുതൽ സ്വീകതരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍