UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎസ്ടി: ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്

ഭക്ഷണത്തിന് 13 ശതമാനം വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്

ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തിലായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഭക്ഷണത്തിന് 13 ശതമാനം വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി വര്‍ദ്ധനവ് 18 ശതമാനം വരെയാകുന്നതാണ് ഇതിന് കാരണം.

അതേസമയം തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചിയുടെ വില 87 ശതമാനം ആക്കും. കോഴി വ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും മന്ത്രി പറയുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ദ്ധിക്കുന്നത് നികുതിയുടെ പേരിലല്ല. ഇന്‍പുട്ട് എത്രകിട്ടുന്നോ അത് കുറയ്ക്കും. ഇന്‍പുട്ട് എത്രയാക്കാമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കും. ഹോട്ടലുടമകളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തുടക്കമെന്ന നിലയില്‍ അഞ്ചോ എട്ടോ ശതമാനം കുറയ്ക്കാമെന്ന് തീരുമാനമായിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ പ്രായോഗിക തടസങ്ങളുള്ളതിനാല്‍ മൂന്ന് മാസത്തെ സാവകാശം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും. സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താമെന്നും നഷ്ടം സഹിക്കാന്‍ കഴിയുന്നതല്ലെന്നും കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് എം താജുദ്ദീന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍