UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകള്‍ക്കൊരു സല്യൂട്ട്; ഔദ്യോഗിക ചുമതലകളുമായി പോലീസുകാരായ അച്ഛനും മകളും

പൊതു സമ്മേളനത്തിനിടെയാണ് ഇരുവരും ഒൗദ്യോഗിക ചുമതലകളുമായി ഒരുമിച്ചെത്തുന്നത്. സമ്മേളനത്തിനെത്തിയ വനിതകളുടെ സുരക്ഷാ ചുമതലയായിരന്നു സിന്ധുവിന്.

മേലുദ്യോഗസ്ഥയായ മകള്‍ക്ക് ഒരു സല്യൂട്ട്. സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങള്‍. എന്നാല്‍ ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്നത് സിനിമകള്‍ക്ക് സമാനമായ ഒരു രംഗമായിരുന്നു. ഔദ്യോഗിക ചുമതലകളുമായി ആദ്യമായി നേരിട്ടെത്തിയ ഉന്നത ഉദ്യോഗസ്ഥയായ മകളെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുകയായിരുന്നു ഹൈദരാബാദ് മല്‍ക്കാഗിരി ഡെപ്യൂട്ടി കമ്മീഷണര്‍ ഉമമഹേശ്വര ശര്‍മ്മ. ഐപിഎസ്സുകാരിയായ മകള്‍ സിന്ധുശര്‍മ്മ തെലങ്കാനയിലെ ജഗതിയാല്‍ ജില്ല പോലീസ് സൂപ്രണ്ടാണ്.
ഞായറാഴ്ച നടന്ന തെലങ്കാന് രാഷ്ട്രസമിതി (ടിആര്‍എസ്) കൊങ്കര കാലനില്‍ നടത്തിയ പൊതു സമ്മേളനത്തിനിടെയാണ് ഇരുവരും ഒൗദ്യോഗിക ചുമതലകളുമായി ഒരുമിച്ചെത്തുന്നത്. സമ്മേളനത്തിനെത്തിയ വനിതകളുടെ സുരക്ഷാ ചുമതലയായിരന്നു സിന്ധുവിന്.

ആദ്യമായാണ് ഔദ്യോഗിക ചുമതലകളുമായി തങ്ങള്‍ ഇരുവരും നേരിട്ടുത്തെത്തുന്നത്. ഇത് താന്‍ ആഗ്രഹിച്ച മുഹൂര്‍ത്തമായിരുന്നു. അവള്‍ എന്റെ ഉന്നത ഉദ്യോഗസ്ഥയാണ്. അവളെ കണ്ട മാത്രയില്‍ താന്‍ സല്യൂട്ട് ചെയ്യുകയായിരുന്നു. അതെന്റെ ഔദ്യോഗിക ചുമതലയാണ് അദ്ദേഹം പറയുന്നു. എന്നാല്‍ വീട്ടില്‍ തങ്ങള്‍ സാധാരണ അച്ഛനും മകളുമാണ്. അച്ഛന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. പിതാവിനൊപ്പം ജോലി ചെയ്യാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സിന്ധു പറയുന്നു.

പോലീസില്‍ മുന്നുപതിറ്റാണ്ട് പിന്നിട്ട ഉമമഹേശ്വര ശര്‍മ സബ്്ഇന്‍സ്‌പെക്ടറായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് ഐപിഎസ് ത്തിലൂടെ ഐപിഎസ് ലഭിക്കുകയായിരുന്നു. അടുത്തവര്‍ഷം വിരമിയ്ക്കാനിരിക്കുകയാണ് അദ്ദേഹം. 2014 ബാച്ച് ഐപിഎസ് ഓഫീസറാണ് സിന്ധു ശര്‍മ്മ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍