UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ചാണ്ടി മാത്രമല്ല താനും സുറിയാനി ക്രിസ്ത്യാനി; സമുദായം ആരുടെയും കുത്തകയല്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ

ഇടതു പക്ഷ ജനാധിപത്യ മുന്നണി സമുദായ സംഘടനകളില്‍ നിന്നും അന്ന്യമാണെന്ന ധാരണ വേണ്ടെന്നു ചെങ്ങന്നൂര്‍ എംഎല്‍എ പ്രതികരിച്ചു.

സമുദായങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേദിയില്ലാത്തതിനാലാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഇടതു പക്ഷ ജനാധിപത്യ മുന്നണി സമുദായ സംഘടനകളില്‍ നിന്നും അന്ന്യമാണെന്ന ധാരണ വേണ്ടെന്നു ചെങ്ങന്നൂര്‍ എംഎല്‍എ പ്രതികരിച്ചു. കെയു ഡബ്ല്യുജെ തിരുവന്തപുരം ജില്ലാകമ്മിറ്റി തിങ്കളാഴ്ച സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമുദായങ്ങള്‍ ചിലര്‍ പരമ്പരാഗതമായി കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. തങ്ങള്‍ സമുദായ നേതാക്കളോട് സംസാരിക്കാന്‍ പാടില്ല, അക്കാലമൊക്കെ പോയി, ഉമ്മന്‍ചാണ്ടി സാര്‍ മാത്രമല്ല താനും സുറിയാനി ക്രിസ്ത്യാനിയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഇടതു പക്ഷം സമുദായങ്ങളുമായി ആശയവിനിമയം നടത്തുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനാണ്. നയ പരമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ അത് പരിഹരിക്കാറുണ്ട്. ഇത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യാസമായി ഇടതു പക്ഷം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടാണ്. ഇടതുപക്ഷം കബളിപ്പിക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായതിന്റെ പ്രതികരണമാണ് ചെങ്ങന്നൂരിലെ ഫലത്തില്‍ പ്രതിഫലിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാവരുമായി സഹകരിക്കുക എന്നതാണ് നയമാണ് നല്ലത്, വര്‍ഗീയചിന്താഗതി ഇല്ലാത്ത എല്ലാവരുമായും ആശയ വിനിമയം ആവശ്യമാണ് എന്നാല്‍ ഇടതുപക്ഷം ആര്‍ക്കും കീഴ്‌പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“മലങ്കര സഭയെ ഉപദ്രവിച്ചാല്‍ പുതുപ്പള്ളിക്കാര്‍ പണി തരും, ഓര്‍ത്തോ” എന്ന് ഓര്‍ത്തഡോക്‌സുകാര്‍ ഉമ്മന്‍ ചാണ്ടിയോട്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍