UPDATES

വ്യോമസേന വൈമാനികർക്ക് സല്യൂട്ട്: രാഹുൽ ഗാന്ധി

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത.

പുൽവാമ ആക്രമത്തിന് തിരിച്ചയിടിയായി പാക്ക് അധീന കശ്മീരിൽ ഇന്ത്യൻ വ്യോമ സേന പ്രത്യാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിറകെ സൈനികരെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന വൈമാനികർക്ക് സല്യൂട്ട് എന്നായിരുന്നു ട്വീറ്റ്. പാക്ക്അതിർത്തികടന്ന് വ്യോമസേന ആക്രമണം നടത്തിയെന്ന് സ്ഥിരീകരണം നടത്തിയതിന് പിറകെയായിരുന്നു ട്വീറ്റ്.  പുൽവാമ ആക്രമണത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്ക് പൂർണ പിന്തുണ രാഹുൽ ഗാന്ധി നേരത്തെ തന്നെ വാഗ്ദാനം  ചെയ്തതിരുന്നു.

അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറാണെന്നാണ് സൈനിക വൃത്തങ്ങൾ പ്രതികരിച്ചാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലാക്കോട്ട് മേഖലയിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഇത്രയും അകത്തേക്ക് കടന്നുകയറി ആക്രമണം നടത്തുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് പുലര്‍ച്ചെ 3.30നാണ് ആക്രമണം നടത്തിയത്. ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തതായി വ്യോമസേന അവകാശപ്പെടുന്നു. ഇന്ത്യയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. 1000 കിലോ ബോംബ് നിയന്ത്രണരേഖയ്ക്കപ്പുറമുള്ള ഭീകര ക്യാമ്പുകളില്‍ വര്‍ഷിച്ചതായി വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ പറയുന്നു. ആക്രമണം നടത്തിയത് 12 മിറാഷ് വിമാനങ്ങളാണ് എന്നാണ് റിപ്പോട്ട്. നാല് മേഖലകളിലാണ് ആക്രമണം നടത്തിയത്‌. 200ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെടുമ്പോള്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന്‍ പറയുന്നത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും പാകിസ്താന്‍ വ്യോമസേന ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സേനയെ തിരിച്ച് അതിര്‍ത്തി കടത്തി വിട്ടതായുമാണ് പാക് സൈനിക വക്താവ് നേരത്തെ അറിയിച്ചത്. ബാലാകോട്ടിന് സമീപം പിന്തിരിയുന്ന ധൃതിയില്‍ ഇന്ത്യന്‍ സേനയുടെ ആയുധങ്ങള്‍ വീണുപോയതായി പാക് സേനാ വക്താവ് പറഞ്ഞിരുന്നു. അതേസമയം ജയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകളും ലോഞ്ച് പാഡുകളും തകര്‍ത്തതായാണ് ഇന്ത്യന്‍ സേന അവകാശപ്പെടുന്നത്.

Also Read-  തിരിച്ചടിച്ച് ഇന്ത്യ: മിറാഷ് യുദ്ധ വിമാനങ്ങള്‍ പാക് അധീന കാശ്മിരിലെ ഭീകര ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തു; വര്‍ഷിച്ചത് 1000 കിലോ ബോംബ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍