UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റിന് പുറത്തുള്ള വിഷയത്തിൽ ഇടപെടാനാവില്ല; പാകിസ്താനെ വിലക്കണമെന്ന ബിസിസിഐ ആവശ്യം തള്ളി ഐസിസി

ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ കൂടി ആശങ്കയുള്ളതിനാലാണ് ഐസിസിക്ക് കത്തയച്ചതെന്നും വിനോദ് റായ് പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത് നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ നിന്നും പാകിസ്താനെ ഒഴിവാക്കണമെന്ന ബിസിസിഐ നിർദേശം തള്ളി ഐസിസി. അതിർത്തി പ്രശ്നം ഉൾപ്പെടെ രാജ്യങ്ങള്‍ തമ്മിലുള്ള തർക്കങ്ങളിൽ ഇടപാടാനാവില്ല, ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയായരുന്നു ഐസിസിയുടെ നിലപാട്. ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ബിസിസിഐ ഐസിസിക്ക് കത്തുനല്‍കിയത്

ഭീകര പ്രവർത്തനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന രാജ്യങ്ങളെ ലോകകപ്പ് ടൂർണമെന്റിൽ നിന്നും വിലക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) ബിസിസിഐ നല്‍കിയ കത്തിലെ ഉള്ളടക്കം.

എന്നാൽ, ബിസിസിഐ നിർദേശം ഐസിസി തള്ളിയതോടെ സർക്കാരുമായി ആലോചിച്ചതിനു ശേഷം വിഷയത്തിൽ സാവധാനം തീരുമാനമെടുക്കുമെന്നും ബിസിസിഐ ചെയർമാൻ  വിനോദ് റായ് പറയുന്നു. ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ കൂടി ആശങ്കയുള്ളതിനാലാണ് ഐസിസിക്ക് കത്തയച്ചതെന്നും വിനോദ് റായ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍