UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐസ്ക്രീം പാർലർക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വി എസ്; സമയം കളയാനില്ലെന്ന് ഹൈക്കോടതി

ഐസ്ക്രീം കേസിൽ നപരിശോധന ഹർജി നൽകേണ്ട സർക്കാർ ഇതിൽ വീഴ്ച വരുത്തിയെന്നായിരുന്നു വി എസിന്റെ ആരോപണം.

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സർക്കാരിനെതിരെ വി.എസ്. അച്യുതാനന്ദൻ. എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി എസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാൽ ആരോപണങ്ങളുമായി കോടതിയെ സമീപിച്ച മുൻ മുഖ്യമന്ത്രി വി.എസിനെ ഹൈക്കോടതി വിമർശിച്ചു. കാലപ്പഴക്കം ചെന്ന കേസുകൾക്ക് വേണ്ടി സമയം കളയാനില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഐസ്കീം പാർലർ അട്ടിമറിക്കേസ് തീർപ്പാക്കിയ കീഴ്ക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാർച്ച് അഞ്ചിലേക്കു മാറ്റി.

ഐസ്ക്രീം കേസിൽ നപരിശോധന ഹർജി നൽകേണ്ട സർക്കാർ ഇതിൽ വീഴ്ച വരുത്തിയെന്നായിരുന്നു വി എസിന്റെ ആരോപണം. സർക്കാർ കാര്യക്ഷമായി ഇടപെട്ടില്ല. എതിർ കക്ഷിയായ അഡ്വക്കറ്റ് വി.കെ. രാജുവുമായി ചേർന്ന് സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നും വി.എസ്. കോടതിയിൽ ആരോപിച്ചു. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഐസ്ക്രീം പാർലർ കേസ്. അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകൻ ആവശ്യമുന്നയിച്ചു.

കേസിൽ പുത് സർക്കാർ ആണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമമുണ്ടായിട്ടില്ല. വി.എസ്. കോടതിയിൽ ആരോപിച്ചത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകൻ ആവശ്യമുന്നയിച്ചു. എന്നാൽ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍