UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊലുമ്പന്‍ സമാധിയില്‍ പുജയ്ക്ക് നിര്‍ദേശിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെഎസ്ഇബി ഇതിനികം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്ത കൊലുമ്പന്റെ സമാധിയില്‍ പുജനടത്തിയത്.

ഇടുക്കി ഡാം നിറയുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോഴും ശാസ്ത്രത്തിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാവുമ്പോള്‍ ഇടുക്കിയിലെ കൊലുമ്പന്‍ സമാധിയില്‍ പൂജയ്ക്ക് നിര്‍ദേശിച്ച് കെഎസ് ഇബി. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി മാതൃഭുമി ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു.

ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെഎസ്ഇബി ഇതിനികം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്ത കൊലുമ്പന്റെ സമാധിയില്‍ പുജനടത്തിയത്.അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പുജ നടത്തിയത്. പൂജ നടത്താന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ 500 രൂപ നല്‍കിയതായും  കൊലുമ്പന്റെ കൊച്ചുമകനായ ഭാസ്‌കരന്‍ പറയുന്നു.

ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാതിയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.40 അടിയായിട്ടുണ്ട്.

ഇടുക്കി ഡാം: ദൈവം ശക്തി നല്‍കട്ടെ എന്ന് വിശ്വാസി; ശാസ്ത്രമാണ് കരുത്തെന്ന് ദുരന്ത നിവാരണ വകുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍