UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രയല്‍ റണ്‍: ചെറുതോണി അണക്കെട്ട് തുറന്നു; നാലുമണിക്കൂര്‍ വെള്ളം ഒഴുക്കിവിടും

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. ചരിത്രത്തില്‍ മുന്നാം തവണയാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.

ഇടുക്കി അണക്കെട്ടില്‍ ജന നിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍്ക്ക് ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. അണക്കെട്ടിന്റെ നടുവിലുള്ള ഷട്ടര്‍ 50 സെന്റീ മീറ്ററാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. ചരിത്രത്തില്‍ മുന്നാം തവണയാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്. നാലുമണിക്കൂര്‍ നേരമാണ് ട്രയല്‍ റണ്ണില്‍ ഷട്ടര്‍ തുറക്കുക. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും.

ജല നിരപ്പ് 2398.66 അടി പിന്നിട്ടതോടെയാണ് തീരുമാനം. ട്രയല്‍ റണ്‍ നടത്താന്‍ രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗം അനുമതി നല്‍കിയതോടെയാണ് നടപടി. ചെറുതോണി തുറന്നുവരുന്ന വെള്ളം ലോവർ പെരിയാറിലെത്തും. തുടർന്ന് വെള്ളം പെരിയാറിലൂടെ ഒഴുകി ഭൂതത്താൻ കെട്ട്, ഇടമലയാർ, കാലടി, ആലുവ വഴി അറബിക്കടലിൽ പതിക്കും

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍