UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2393 അടി; 2400ന് മുന്‍പ് ചെറുതോണി തുറന്നേക്കും

2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. 2400 അടി എത്തുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളില്‍ കടുത്ത ആശങ്ക വിതച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം കണക്കാക്കുമ്പോള്‍ 2393 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. മഴകുറഞ്ഞിട്ടും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമാണെന്നാണ് അവലോകന സമിതിയുടെ   വിലയിരുത്തല്‍. എന്നാല്‍ രാത്രി കാലങ്ങളില്‍ അണക്കെട്ട് തുറക്കില്ലെന്നും പകല്‍ മാത്രമായിരിക്കും തുറക്കുകയെന്നും വൈദ്യതിമന്ത്രി എം.എം മണി അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. 2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. 2400 അടി എത്തുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ വൈദ്യുതി ഉത്പാദനത്തിന് വേണ്ടി വെള്ളം കരുതിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറയുന്നു.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് 26 വര്‍ഷം മുന്‍പാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ കൂടി ചേരുന്നതാണ് ഇടുക്കി അണക്കെട്ട്. ചെറുതോണിയുടെ അഞ്ച് ഷട്ടറുകളാണ് ആദ്യം തുറക്കുക. ഇവിടെനിന്നുള്ള വെള്ളം ചെറുതോണി ഡൗണില്‍ നിന്ന് വെള്ളക്കയം വഴി പെരിയാറിലാണ് എത്തുക. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തുന്ന വെള്ളം തുറന്നുവിട്ടാല്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാന്‍ സാധ്യതയുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 135.9 അടിയിലെത്തിയിട്ടുണ്ട്. ഇതോടെ വെളളം സ്പില്‍വേയിലൂടെ ഒഴുക്കികളയാനുള്ള  തയ്യാറെടുപ്പും ആരംഭിച്ചിട്ടുണ്ട്. ജനനിരപ്പ് 136 അടിയിലേക്ക് ഉയര്‍ന്നാല്‍ തമിഴ്‌നാടുമായി  ഇക്കാര്യം പങ്കുവയ്ക്കും. അണക്കെട്ടിലെ ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം നേരത്തെയാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍