UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയില്‍ അല്‍പസമയത്തിനകം ട്രയല്‍ റണ്‍; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തും

ട്രയല്‍ റണ്‍ നടത്താന്‍ രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗം അനുമതി നല്‍കിയതോടെയാണ് നടപടി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ 11 മണിയോടെ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുത മന്ത്രി എംഎം മണി. രാവിലെയോടെ ജലനിരപ്പ് 2398.66 അടി പിന്നിട്ടതോടെയാണ് തീരുമാനം. ട്രയല്‍ റണ്‍ നടത്താന്‍ രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗം അനുമതി നല്‍കിയതോടെയാണ് നടപടി. റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍െ ഒരു ഷട്ടര്‍ തുറക്കാനാണ് തീരുമാനം. അടിയന്തിര സാഹചര്യം നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലെ തീരുമാനം.

ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഇടുക്കി എറണാകുളം ജില്ലാ കളക്ടര്‍മാരോട് കെ എസ് ഇബി നിര്‍ദേശിച്ചു. ഇന്നു രാവിലെ ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നിരുന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് നേരത്തെ ഉണ്ടായിരുന്ന തീരുമാമം തീരുമാനം.വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാമെന്ന സാഹചര്യം നിലനില്‍ക്കെയാണ് ട്രയല്‍ റണ്ണിനുള്ള തീരുമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍