അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദം, റൊഹീന്‍ഗ്യന്‍ വിഷയം എന്നിവ സംബന്ധിച്ച് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് രാജേഷ് സിങ്ങിന്റെ പ്രതികരണം.
ഇന്ത്യയെ സുരക്ഷിതമാക്കാന്‍ രാജ്യത്തെ അഭയാര്‍ഥികളെ ഇല്ലാതാക്കണമെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരായ റൊഹിന്‍ഗ്യന്‍ വംശജരും ബംഗ്ലാദേശികളും രാജ്യം വിടാന്‍ തയ്യാറായില്ലെങ്കില്‍ അവരെ വെടിവച്ച് കൊന്ന് ഇല്ലാതാക്കണം. ഇതോടെ ഇന്ത്യ സുരക്ഷിതമാവുമെന്നും തെലങ്കാന എംഎല്‍എ രാജേഷ് സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദം, റൊഹീന്‍ഗ്യന്‍ വിഷയം എന്നിവ സംബന്ധിച്ച് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് രാജേഷ് സിങ്ങിന്റെ പ്രതികരണം.
അതേസമയം, പൗരത്വ, അഭയാര്‍ഥി വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പാര്‍ലമെന്റില്‍ പറഞ്ഞു. പ്രതിപക്ഷം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് അമിത് ഷായും കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ചചെയ്യവേ പാര്‍ലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള ആദ്യ തീരുമാനം കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയമായിരുന്ന രാജീവ് ഗാന്ധിയുടെതായിരുന്നു. 1985 ലായിരുന്നു ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ തീരുമാനം നടപ്പാക്കാനുള്ള ധീരത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ആര്‍സി നടപ്പാക്കാന്‍ കഴിയുമെന്ന് ഇപ്പോഴത്തെ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പ്രത്യേത വിഭാഗമാക്കി കണക്കാക്കുന്നതാണ് എന്‍ആര്‍സി രജിസ്റ്റര്‍.
അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനി നിത്യഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ