UPDATES

മെഡിക്കൽ നിയമ ഭേദഗതി അവ്യക്തം, ബില്‍ അംഗീകരിക്കാനാവില്ല, ഡോക്ടർമാർ നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കും

സമരത്തിൽ നിന്നും അത്യാഹിത വിഭാഗവും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റും , അടിയന്തിര ശസ്ത്രക്രിയകളും ഒഴിവാക്കിയിട്ടുണ്ട്.

ലോക്സഭ പാസാക്കിയ ദേശീയ മെഡിക്കൽ നിയമ ഭേദഗതിക്കെതിരെ നാളെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നാളെ രാവിലെ ആറ് മണി മുതൽ ആരംഭിക്കുന്ന സമരത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും ഭാഗമാവുമെന്ന് ഐഎംഎ അറിയിച്ചു. ദേശീയ മെഡിക്കൽ ബില്ലിലെ ഭേദഗതികൾ അംഗീകരിക്കാനാവില്ലെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റിനെതിരായി വരുന്ന പുതിയ നിയമത്തിൽ നിരവധി അവ്യക്തതകളാണ് നിലനിൽക്കുന്നതെന്ന് ഐഎംഎ കേരള ഘടകം സെക്രട്ടറി ഡോ സുഹൈൽ പ്രതികരിച്ചു. ബില്ലെലെ 32 വകപ്പ് പ്രകാരം മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരിലെ 30 ശതമാനം പേർക്ക് അടിസ്ഥാന പേർക്ക് അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ കൊടുക്കാനും മോഡേൺ മെഡിസിന്‍ പ്രാക്ടീസ് നടത്തുന്നതിനും അനുമതി കൊടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള പ്രതിഷേധമാണ് സമരം. എന്നാൽ എംബിബിഎസ് ഇല്ലാവത്തവർ എന്ന് പറയുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മിക് ലെവൽ പ്രാക്ടീഷണർ എന്ന് മാത്രമാണ് പറയുന്നതെന്നും ഡോ. സുഹൈൽ അഴിമുഖത്തോട് പ്രതികരിച്ചു.

ഇതിന് പുറമെ ഡോക്ടമാർ പ്രാക്ടീസ് ആരംഭിക്കുന്നതിന് മുൻപ് അവസാനവർഷ ദേശീയ പരീക്ഷക്ക് ബിൽ ശുപാർശ ചെയ്യുന്നു.
രാജ്യത്താകെ എംബിബിഎസ്‌ അവസാനവർഷ പരീക്ഷ ഒറ്റ പരീക്ഷയാക്കുന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതോടെ എംബിബിഎസ് പാസാകുന്ന വ്യക്തിക്ക് മറ്റൊരു എന്‍ട്രൻസും ഇല്ലാതെ തന്നെ ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശനത്തിനും അർഹത ലഭിക്കുന്നു.

പുതിയ ഭേദഗതി പ്രകാരം 25 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ മെഡിക്കൽ കമ്മീഷനായിരിക്കും മെഡിക്കൽ രംഗത്തെ അന്തിമ അതോറിറ്റി. ഇതോടെ മെഡിക്കൽ കൗൺസിൽ എന്ന സംവിധാനം ഇല്ലാതാവും, സർക്കാർ നിർദേശിക്കുന്ന് വ്യക്തികൾ ഡോക്ടര്‍മാർ അല്ലാത്തവർ പോലും കമ്മീഷന്റെ ഭാഗമായിമാറുമെന്നും ഡോ. സുഹൈൽ പറയുന്നു.

സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ അതത് സംസ്ഥാനങ്ങളിൽ രൂപീകരിക്കും. എയിംസ് ഉൾപ്പടെയുള്ള മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷയായിരിക്കും അടിസ്ഥാനമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. സ്വകാര്യ മെഡിക്കൽ കോളജുകളിലെ അമ്പത് ശതമാനം സീറ്റുകളുടെ ഫീസിന്മേൽ കേന്ദ്ര മന്ത്രാലയം തീരുമാനം എടുക്കും. മെഡിക്കൽ കമ്മീഷന് കീഴിൽ രൂപീകരിക്കുന്ന സ്വതന്ത്ര ബോർഡുകളായിരിക്കും മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകുന്നത്. ബില്ലിലെ ശുപാർശകൾ ഏറെ അപകടം നിറഞ്ഞതാണെന്നും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്നതാണെന്നും മെഡിക്കൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്നായിരുന്നു ലോക്‌സഭയിൽ വോട്ടിനിട്ട ബിൽ കഴിഞ്ഞ ദിവസം പാസാക്കിയത്. നേരത്തെയും ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി രണ്ടിന് നടത്തിയ സമരത്തെ തുടർന്ന് ബിൽ സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് വിട്ട ദേശീയ വിടുകയും ചെയ്തിരുന്നു.

അതേസമയം, സമരത്തിൽ നിന്നും അത്യാഹിത വിഭാഗവും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റും , അടിയന്തിര ശസ്ത്രക്രിയകളും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും.

 

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍