UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹായ ധനം ഇന്ന് മുതല്‍ കൈമാറും; മുന്ന് ലക്ഷത്തോളം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍

താത്കാലികാശ്വാസമായാണ് ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ നല്‍കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണമാണ് പലരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കാന്‍ കഴിതാതിരുന്നതെന്നും, നടപടികള്‍ പൂര്‍ത്തയാക്കി ഇന്നു തന്നെ ഇവ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം 10,000 രൂപ ചൊവ്വാഴ്ചതന്നെ നല്‍കാന്‍ നിര്‍ദേശം. താത്കാലികാശ്വാസമായാണ് ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ നല്‍കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണമാണ് പലരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കാന്‍ കഴിതാതിരുന്നതെന്നും, നടപടികള്‍ പൂര്‍ത്തയാക്കി ഇന്നു തന്നെ ഇവ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
നിലവില്‍ 1,093 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ഓഗസ്റ്റ് എട്ടു മുതല്‍ 27 വരെ 322 പേര്‍ മരിച്ചു. കുറച്ചുദിവസംകൂടി ക്യാമ്പുകള്‍ തുടരാനാണ് തീരുമാനം. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന നടപടികള്‍ തുടരുകയാണ്. ഇനി 56,000 കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങള്‍ സംസ്‌കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനസ്ഥാപിക്കാനുളളതെന്നും യോഗം വിലയിരുത്തി.
അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമസെക്രട്ടറി ഹരീന്ദ്രനാഥ്, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, ഡോ. ബീന, ഡോ. വി. വേണു, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിളള, ഡോ. ഇളങ്കോവന്‍, നളിനി നെറ്റോ, വി.എസ്. സെന്തില്‍, എം. ശിവശങ്കര്‍, എ.ഡി.ജി.പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍