UPDATES

കോണ്‍ഗ്രസ് ഉണ്ടായാലും ഇല്ലെങ്കിലും ഹരിയാനയില്‍ ഞാനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: ഭൂപീന്ദര്‍ സിംഗ് ഹൂഡ

ഹരിയാനക്കാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം വരെ ഹൂഡ സ്വന്തം നിലയില്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് എങ്കിലും അല്ലെങ്കിലും താന്‍ ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് എന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഒക്ടോബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഹ്തക്കില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയുടെ വേദിയിലാണ് ഭൂപീന്ദര്‍ ഹൂഡ കലാപക്കൊടി ഉയര്‍ത്തിയത്.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടരുന്നതിനിടയില്‍ ഹൂഡ സ്വന്തമായി പ്രകടനപത്രിക പ്രഖ്യാപിച്ചു. ഹരിയാനക്കാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം വരെ ഹൂഡ സ്വന്തം നിലയില്‍ പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ശരിയായ നടപടിയാണെന്നും സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്താല്‍ അതിനെ പിന്തുണക്കണമെന്നും ഹൂഡ അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ശരിയായ നടപടിയാണെന്നും സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്താല്‍ അതിനെ പിന്തുണക്കണമെന്നും ഹൂഡ അഭിപ്രായപ്പെട്ടു. എന്റെ പല സഹപ്രവര്‍ത്തകരും ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിനെ എതിര്‍ക്കുന്നു. എന്റെ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് മുമ്പത്തെ കോണ്‍ഗ്രസല്ല. ദേശാഭിമാനത്തിന്റേയും സ്വാഭിമാനത്തിന്റേയും കാര്യത്തില്‍ താന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പാലിച്ചതില്‍ ഹൂഡ ബിജെപിയെ അഭിനന്ദിച്ചത്, കോണ്‍ഗ്രസ് വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു.

ഹരിയാനയിലെ നമ്മുടെ സഹോദരന്മാര്‍ സൈനികരായി കാശ്മീരിലുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍ലിച്ചതിനെ പിന്തുണക്കുന്നത് – ഹൂഡ പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ഹൂഡയുടെ പ്രഖ്യാപനം കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. ഹരിയാനയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഹൂഡ അവകാശപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍