UPDATES

വാര്‍ത്തകള്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണ് എന്ന പ്രസ്താവന: കമല്‍ഹാസനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു

സെക്ഷന്‍ 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേസ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണ് എന്ന പ്രസ്താവനയില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അരുവാകുറിച്ചിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഇവിടെ മേയ് 19ന് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍, ഒരു ഹിന്ദുവാണ്, മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ – എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. കമല്‍ഹാസന്‍ തീക്കളി നടത്തുകയാണ് എന്നായിരുന്നു ബിജെപിയുടെ ഇതിനോടുള്ള പ്രതികരണം.

സെക്ഷന്‍ 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേസ്. കമല്‍ ഹാസന്റെ നാക്ക് പിഴുതെടുക്കണമെന്ന് സംസ്ഥാന മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെടി രാജേന്ദ്ര ബാലാജി പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസും ദ്രാവിഡര്‍ കഴഗവും കമലിന് പിന്തുണയുമായി രംഗത്തെത്തി. നാഥുറാം ഗോഡ്‌സെയെ ഹിന്ദു ഭീകരവാദി എന്ന് വിശേഷിപ്പിച്ചതിലൂടെ കമല്‍ഹാസന്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയിലും കേസുണ്ട്. നാളെ മെട്രോപൊളിറ്റന്‍ കോടതി കേസ് പരിഗണിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍