UPDATES

കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ നയതന്ത്ര പ്രതിനിധിയെ അയക്കും, പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ

സ്വതന്ത്രമായി കുല്‍ഭൂഷണനോട് സംസാരിക്കാനുള്ള അവസരം പാക്കിസ്ഥാന്‍ ഒരുക്കി തരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള പാകിസ്താന്റെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചു. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് ജാദവുമായി കൂടിക്കാഴ്ച നടത്തുകയെന്നാണ് റിപ്പോർട്ടുകള്‍.

തിങ്കളാഴ്ച ഉച്ചയ്ക്ക്  ശേഷം രണ്ട് മണിക്കൂർ കൂടിക്കാഴ്ചയ്ക്കാണ് പാകിസ്താൻ അനുമതി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. സ്വതന്ത്രമായി കുല്‍ഭൂഷണനോട് സംസാരിക്കാനുള്ള അവസരം പാക്കിസ്ഥാന്‍ ഒരുക്കി തരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിനെ തുടർന്നും വിയന്ന ഉടമ്പടിയും പാകിസ്താൻ നിയമങ്ങളുമനുസരിച്ചാണ് ഇന്ത്യൻ പ്രതിനിധിക്ക് കുൽഭൂഷനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാൻ തീരുമാനിച്ചതെന്ന് പാക് വിദേശ കാര്യമന്ത്രാലയം ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.

അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്ക് കുൽഭൂഷണെ സന്ദനശിക്കാൻ പാകിസ്താൻ അനുമതി നൽകുന്നത്. എന്നാൽ, ഇന്ത്യ പാക് ബന്ധത്തിൽ മുൻപില്ലാത്ത തരത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺസുലർ സന്ദർശനത്തിന്റെ സുരക്ഷ സംബന്ധിച്ച അശങ്കയായിരുന്നു ഇന്ത്യ പങ്കുവച്ചത്.

നയതന്ത്ര സഹായം നൽകാൻ പാകിസ്താൻ മുന്നോട്ടുവച്ച വ്യവസ്ഥകളും ഇന്ത്യ അംഗീകരിച്ചില്ല. കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെസാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകള്‍.

 

Also Read- കേരളത്തിലെ ഡാമുകള്‍ക്ക് വലിയ ഭൂകമ്പ ഭീഷണി; 2018ലെ പ്രളയം അപകട സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠനം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍